Football

ഇഞ്ചുറി ടൈമിൽ ഇരട്ട ഗോൾ; ക്രിസ്റ്റൽ പാലസ് കയ്യേറി നീലക്കടുവകൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ‌: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആവേശ വിജയവുമായി ചെൽസി. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 91, 94 മിനിറ്റുകളിലാണ് ചെൽസിയുടെ വിജയ​ഗോളുകൾ പിറന്നത്. ഇരട്ട ​ഗോളുകളുമായി കോണര്‍ ഗാലഗർ ബ്ലൂസിന് വിജയമൊരുക്കി.

മത്സരത്തിന്റെ 30-ാം മിനിറ്റിൽ ചെൽസിയുടെ തട്ടകത്തിൽ ക്രിസ്റ്റൽ പാലസ് മുന്നിലെത്തി. ജെഫേര്‍സണ്‍ ലെര്‍മയാണ് സന്ദർശകർക്കായി ​ഗോൾ നേടിയത്. ബോക്‌സിന് പുറത്ത് നിന്നുമുള്ള തകര്‍പ്പന്‍ ഒരു ലോങ് റേഞ്ചറിലൂടെ ലെർമ ചെൽസിയുടെ വലകുലുക്കി. ആദ്യ പകുതി ഒരു​ ​ഗോളിന്റെ ലീഡിൽ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി.

നിർണായകമായ രണ്ടാം പകുതി തുടങ്ങിയതോടെ ചെൽസി ആദ്യ മറുപടി നൽകി. 47-ാം മിനിറ്റിൽ മാലോ ഗുസ്റ്റോ നല്‍കിയ പാസ് ഗാലഗര്‍ ലക്ഷ്യത്തിലേക്ക് എത്തിച്ചു. അനുവദനീയമായ 90 മിനിറ്റും മത്സരം സമനിലയിൽ തുടർന്നു. അധിക സമയത്താണ് ചെൽസിയുടെ അത്ഭുത പ്രകടനം ഉണ്ടായത്.

91-ാം മിനിറ്റിൽ കോണര്‍ ഗാലഗർ ലക്ഷ്യം കണ്ടു. ഇതോടെ ലീഡ് നേടി ചെൽസി വിജയം സ്വപ്നം കണ്ടു. 94-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ​ഗോൾ പിറന്നതോടെ ചെൽസി ആധികാരികമായി മത്സരം സ്വന്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT