Football

കോസ്റ്ററിക്കൻ കഥ കഴിച്ചു; സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് ജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാലിഫോർണിയ: കോപ്പ അമേരിക്കയ്ക്ക് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ കോസ്റ്ററിക്കൻ കഥ കഴിച്ച് അർജന്റീന. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. ആദ്യ പകുതിയിൽ ലോകചാമ്പ്യന്മാർ ഒരു ​ഗോളിന് പിന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഡി മരിയ തുടങ്ങിവെച്ച ഫ്രീക്വിക്ക് ​ഗോളിൽ നിന്നും അർജന്റീന തിരിച്ചുവരവിന് തുടക്കമിട്ടു.

മത്സരം പൂർണമായും അർജന്റീനൻ താരങ്ങളാണ് നിയന്ത്രിച്ചത്. എങ്കിലും ആദ്യ പകുതിയിൽ ലോകചാമ്പ്യന്മാർക്ക് പ്രതിരോധകോട്ടയൊരുക്കാൻ കോസ്റ്ററിക്കയ്ക്ക് കഴിഞ്ഞു. 35-ാം മിനിറ്റിലെ പ്രത്യാക്രമണത്തിലൂടെ മത്സരത്തിൽ മുന്നിലെത്താനും കോസ്റ്ററിക്കൻ ടീമിനായി. മാൻഫ്രെഡ് ഉഗാൽഡെ ആദ്യ ​ഗോൾ നേടി.

രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ ലോകചാമ്പ്യന്മാരുടെ തിരിച്ചുവരവ് തുടങ്ങി. ഫ്രീക്വിക്ക് ​ഗോളിലൂടെ ഏയ്ഞ്ചൽ ഡി മരിയ ​അർജന്റീനയെ ഒപ്പമെത്തിച്ചു. 56-ാം മിനിറ്റിൽ മാക് അലിസ്റ്റർ അർജന്റീനയെ മുന്നിലെത്തിച്ചു. പിന്നാലെ 77-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ​ഗോൾ നേടി. 18 മത്സരങ്ങളുടെ ഇടവേളയ്ക്കാണ് ലൗട്ടാരോ മാർട്ടിനെസ് ​അർജന്റീനയ്ക്കായി ​ഗോൾ നേടുന്നത്. പിന്നലെ ലോങ് വിസിൽ മുഴങ്ങുമ്പോൾ 3-1ന്റെ വിജയത്തോടെ കോപ്പ അമേരിക്കയ്ക്ക് നിലവിലെ ചാമ്പ്യന്മാർ ഒരുങ്ങുകയാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT