Football

അഭ്യൂഹങ്ങള്‍ക്ക് വിരാമം; കിലിയന്‍ എംബാപ്പെ പിഎസ്ജി വിടും, സ്ഥിരീകരിച്ച് താരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കും ഇതെന്നും ഒരു ഓണ്‍ലൈന്‍ വീഡിയോയിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു.

'ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. പിഎസ്ജിയിലെ എന്റെ ജീവിതം കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. കരാര്‍ നീട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏറ്റവും വലിയ ഫ്രഞ്ച് ക്ലബ്ബില്‍ ഒരുപാട് വര്‍ഷങ്ങളായി അംഗമാവുക എന്നത് വലിയ ബഹുമതിയാണ്', എംബാപ്പെ പറഞ്ഞു.

'പാരീസ് വിടുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. പക്ഷേ എനിക്ക് ഇത് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്', ഫ്രഞ്ച് താരം വ്യക്തമാക്കി.

പിഎസ്ജി ടീം മാനേജ്‌മെന്റിനും സഹതാരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും എംബാപ്പെ നന്ദി പറഞ്ഞു. തന്റെ ആരാധകരോടും താരം പ്രത്യേക നന്ദി അറിയിച്ചു. 'നിങ്ങള്‍ തന്ന സ്‌നേഹത്തിനോട് നീതിപുലര്‍ത്താന്‍ എനിക്ക് പലപ്പോഴും സാധിച്ചിട്ടില്ല', എംബാപ്പെ വൈകാരികമായി പ്രതികരിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

SCROLL FOR NEXT