Football

അണ്ടർ-15 ടീമിനായി ഓപ്പൺ സെലക്ഷൻ ട്രയൽസുമായി ഗോകുലം കേരള എഫ്‌സി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ഗോകുലം കേരള എഫ്‌സി അണ്ടർ 15 അക്കാദമിയിലേക്ക് ഓപ്പൺ സെലക്ഷൻ ട്രയൽസ് കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാവിലെ 7 മണി മുതൽ നടത്തും. 2010 ജനുവരി 1 നും 2011 ഡിസംബർ 31 നും ഇടയിൽ ജനിച്ച യോഗ്യരായ കളിക്കാരെയാണ് ട്രയൽസിലേക്ക് ക്ഷണിച്ചത്. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അണ്ടർ 15 ലീഗിൽ പങ്കെടുക്കാൻ അവസരം നൽകും.

വ്യത്യസ്ത തിയ്യതികളിൽ വ്യത്യസ്ത ജില്ലകളിലുള്ള കുട്ടികൾക്ക് ട്രയൽസ് നടക്കും. തിയ്യതിയും ജില്ലയും തരം തിരിച്ചുള്ള വിവരങ്ങൾ താഴെ

തീയതികൾ

* 31 മെയ് 2024: കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാർ

* 01 ജൂൺ 2024: തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാർ

* 2024 ജൂൺ 02 : അന്തിമ ട്രയലുകൾക്കുള്ള ബഫർ ദിനം

ആവശ്യമായ രേഖകൾ: ആധാർ കാർഡിൻ്റെ പകർപ്പ്, ജനന സർട്ടിഫിക്കറ്റ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ.

കൂടുതൽ വിവരങ്ങൾക്ക് 7823958897 ബന്ധപെടുക.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT