Football

അവർ രണ്ട് പേരുടെ സാന്നിധ്യം നിർണായകം; ലിയോണൽ സ്കെലോണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് മുമ്പായി ഇക്വഡോറിനെതിരെ സൗ​ഹൃദ മത്സരം കളിക്കാൻ ഒരുങ്ങുകയാണ് അർജന്റീന. ഇതിന് മുമ്പായി ടീം ലൈനപ്പിനെക്കുറിച്ച് സൂചനകൾ നൽകുകയാണ് അർജന്റീനൻ പരിശീലകൻ ലിയോണൽ സ്കെലോണി. ടീമിൽ രണ്ട് താരങ്ങളുടെ സാന്നിധ്യം നിർണായകമാണ്. ഹൂലിയൻ ആൽവരസും ലൗട്ടൗരോ മാർട്ടിനസും മികച്ച ഫോമിലാണെന്നത് സന്തോഷം നൽകുന്നു. കോപ്പ അമേരിക്കയിൽ എല്ലാ മത്സരങ്ങളും കളിപ്പിക്കാൻ കഴിയുന്ന താരങ്ങളാണ് ഇവരെന്നും സ്കെലോണി പ്രതികരിച്ചു.

ഇക്വഡോറിനെതിരായ മത്സരത്തിൽ ലയണൽ മെസ്സി കളത്തിലിറങ്ങും. എന്നാൽ എത്ര മിനിറ്റ് കളിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ചിലപ്പോൾ 30 മിനിറ്റ് അല്ലെങ്കിൽ 60 മിനിറ്റ് മറ്റു സാഹചര്യങ്ങളിൽ മുഴുവൻ മത്സരവും കളിക്കും. ടീമിൽ ആരൊക്കെ കളിക്കുമെന്ന് ഇപ്പോഴും 100 ശതമാനം പറയാൻ കഴിയില്ല. പ്രകടനത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തുമെന്നും അർജന്റീനൻ പരിശീലകൻ പറ‍ഞ്ഞു.

അലെജാന്ദ്രോ ഗാർനാച്ചോ, വാലന്റൈൻ കാർബോണി തുടങ്ങിയ യുവതാരങ്ങളെക്കുറിച്ചും സ്കെലോണി സംസാരിച്ചു. ഗാർനാച്ചോയ്ക്ക് ഇപ്പോഴും ദേശീയ ടീമിലെ താരങ്ങൾക്കൊപ്പം മതിയായ സമയം പരിശീലനം ലഭിച്ചിട്ടില്ല. എങ്കിലും ചിലപ്പോൾ താരത്തിന് അവസരം നൽകും. വരും മത്സരങ്ങൾക്കിടയിൽ താരത്തിന്റെ കളിക്കളത്തിലെ താൽപ്പര്യം നിരീക്ഷിക്കും. കാർബോണിയുടെ കഴിവിൽ പ്രതീക്ഷയുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന് ഒരുപാട് പ്രതീക്ഷകൾ നൽകുന്നില്ലെന്നും സ്കെലോണി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT