Gulf

യുഎഇ ദേശീയ ദിനം; ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴകളില്‍ ഇളവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അബുദബി: യുഎഇ 52-ാമത് ദേശീയദിനത്തോട് അനുബന്ധിച്ച് ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചു. 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ആനുകൂല്യം. നവംബർ ഒന്ന് വരെയുള്ള ഗതാഗത പിഴകൾക്കും ഇളവുണ്ടാകും. ഉമ്മുൽ ഖുവൈൻ പൊലീസ് ജനറൽ കമാൻഡാണ് വിവരം അറിയിച്ചത്.

ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴയിൽ ഇളവുണ്ടായിരിക്കുന്നതാണ്. ‌റാസൽഖൈമയിൽ പൊതുപിഴകൾക്കും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം. ദേശീയ ദിനത്തിന്റെ ഭാ​ഗമായി നിരവധി ആഘോഷ പരിപാടികളാണ് രാജ്യത്ത് ന‌ടക്കുന്നത്. ഡിസംബർ രണ്ട് മുതൽ നാലുവരെയാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്  യുഎഇ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ അഞ്ചിന്​ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT