Gulf

സ്വദേശിവത്കരണത്തിൻ്റെ പേരിൽ വ്യാജരേഖ; യുഎഇയിൽ 894 സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അബുദബി: യുഎഇയില്‍ സ്വദേശിവത്ക്കരണത്തിന്റെ പേരില്‍ വ്യാജ രേഖ ചമച്ച 894 സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തി. സ്വദേശികളെ നിയമിച്ചു എന്ന് കാണിച്ചാണ് വിവിധ കമ്പനികള്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ചതെന്ന് മാനവ വിഭശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ ബുധനാഴ്ച വരെയുളള സ്വകാര്യ കമ്പനികളുടെ നിയമ ലംഘനങ്ങളാണ് മാനവ വിഭശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം പുറത്ത് വിട്ടത്. സ്വദേശികളെ നിയമിച്ചു എന്ന് കാണിച്ച് വ്യാജ രേഖ ചമച്ചതിന്റെ പേരിലാണ് 894 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 1,267 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമലംഘനം നടത്തിയ സ്വകാര്യ കമ്പനികള്‍ക്കെതിരെ 20,000 മുതല്‍ 100,000 ദിര്‍ഹം വരെ പിഴ ചുമത്തി. ഗുരുതര നിയമ ലംഘനം നടത്തിയ ചില സ്ഥാപനങ്ങളുടെ വിവരങ്ങള്‍ തുടര്‍ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

നിയമ ലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. ചെറിയൊരു വിഭാഗം മാത്രമാണ് നിയവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തെ 95 ശതമാനം സ്വകാര്യ കമ്പനികളും സ്വദേശിവത്ക്കണ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അന്‍പത് ജീവനക്കാര്‍ വരെയുള്ള കമ്പനികളാണ് ഇപ്പോള്‍ സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍ ഉളളത്. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഇരുപതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികളും സ്വദേശിവത്ക്കരണം നടപ്പിലാക്കണമെന്നാണ് നിയമം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT