Gulf

'പലസ്തീനെ രാഷ്ട്രമാക്കാതെ ഇസ്രയേലിനെ അം​ഗീകരിക്കില്ല'; സൗദി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിയാദ്: പലസ്തീനെ രാഷ്ട്രമാക്കാതെ ഇസ്രയേലിനെ അം​ഗീകരിക്കില്ലെന്ന് സൗദി അറേബ്യ. പലസ്തീൻ രാഷ്ട്രസ്ഥാപനത്തിന് വിശ്വസനീയമായ നടപടിയുണ്ടാകാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുകയോ ​ഗാസയുടെ പുനർനിർമാണത്തിന് സഹായിക്കുകയോ ചെയ്യില്ലെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. പലസ്തീൻ രാഷ്ട്രമെന്ന നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തളളിയ പശ്ചാത്തലത്തിലാണ് ഫർഹാൻ രാജകുമാരന്റെ പ്രതികരണം.

ഒക്ടോബർ ഏഴിന് ​ഗാസയിൽ യുദ്ധമാരംഭിക്കുന്നതിന് മുമ്പ് ഇസ്രയേലും സൗദിയും തമ്മിൽ ബന്ധമുണ്ടാക്കാൻ യു എസിന്റെ മധ്യസ്ഥതയിൽ ശ്രമം നടന്നിരുന്നു. ഇതിനുളള കരാർ ഉ‌ടൻ ഉണ്ടാകുമെന്നും ഇത് പശ്ചിമേഷ്യയെ മാറ്റി മറിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഹമാസ് ബന്ദികളാക്കിയവരുടെ അടിയന്തര മോചനമാവശ്യപ്പെട്ട് അവരു‌ടെ ബന്ധുക്കൾ ഇസ്രയേൽ പാർലമെന്റിലേക്ക് ഇരച്ചുകയറി. സർക്കാരിന്റെ ധനകാര്യ സമിതി യോഗത്തിനിടെയായിരുന്നു പ്രതിഷേധം. അവർ അവിടെ മരിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങളിവിടെ ഇരിക്കാൻ പാടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

തിങ്കളാഴ്ച ​ഗാസയിലുണ്ടായ ആക്രമണത്തിൽ 65 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ആളുകൾ അഭയം പ്രാപിച്ച ആശുപത്രിയെയും സർവകലാശാലയെയും ടാങ്കുകൾ വളഞ്ഞതായി താമസക്കാർ പറഞ്ഞു. ഇവിടെ ബന്ദികളെ താമസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT