Gulf

ഹജ്ജിന് മുന്നോടിയായി 119 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി; നൂറ് കെട്ടിടങ്ങൾ നവീകരിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സൗദി: മക്കയിൽ ഹജ്ജിന് മുന്നോടിയായി 119 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. നൂറ് കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു. തകർന്നതും ഉപയോഗ ശൂന്യവുമായ കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. മക്ക മുനിസിപ്പാലിറ്റിയുടെ മേൽ നോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. തകർന്ന് വീണ് അപകടമുണ്ടാവാൻ സാധ്യതയുള്ള കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്.

നഗര സൗന്ദര്യം വർധിപ്പിക്കുകയാണ് നവീകരണ പ്രവർത്തനങ്ങളുടെ ലക്ഷ്യം. ഇത്തരം കെട്ടിടങ്ങൾ താമസക്കാർക്കും വഴിയാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ പകർച്ചവ്യാധികൾ പരത്തുന്ന ജീവികൾ വളരാനുള്ള സാഹചര്യവുമൊരുക്കുന്നുണ്ട്. ഓരോ കെട്ടിടങ്ങളും വിശദമായി പരിശോധിച്ചതിന് ശേഷമാണ് നീക്കം ചെയ്യുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT