International

കേസുകൾ പിൻവലിച്ചു; റഷ്യ വിടാനൊരുങ്ങി വാ​ഗ്നർ മേധാവി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മോസ്കോ: വ്ളാദിമർ പുടിനെതിരെ വിമത നീക്കത്തിന് നേതൃത്വം നൽകിയ കൂലിപ്പട്ടാളമായ വാ​ഗ്നർ ​ഗ്രൂപ്പിന്റെ മേധാവി യെവ്ജെനി പ്രി​ഗോസിൻ റഷ്യ വിടുന്നു. പ്രി​ഗോസിൻ ബെലാറൂസിലേക്ക് കടക്കുമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമത നീക്കത്തിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെ പ്രി​ഗോസിനെതിരെ ചുമത്തിയിരുന്ന കേസുകൾ റഷ്യൻ സർക്കാർ പിൻവലിച്ചു.

വിമത നീക്കം അവസാനിപ്പിച്ച വാ​ഗ്നർ സേനാ​ഗംങ്ങൾക്ക് റഷ്യൻ സൈന്യത്തിൽ ജോലി നൽകുമെന്ന് വ്ളാദിമർ പുടിന്റെ ഓഫീസ് അറിയിച്ചു. കരാർ അടിസ്ഥാനത്തിൽ റഷ്യൻ സൈന്യത്തിൽ ചേരാനുളള അവസരം നൽകും. അട്ടിമറി ശ്രമം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. വാ​ഗ്നർ ​ഗ്രൂപ്പിന്റെ നീക്കവും റഷ്യയിലെ ആഭ്യന്തര സാഹചര്യങ്ങളും യുക്രെയ്നുമായുളള യുദ്ധത്തെ ബാധിക്കില്ലെന്നും പുടിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം വാ​ഗ്നർ ​ഗ്രൂപ്പിന്റെ വിമത നീക്കം പ്രസിഡന്റ് വ്ളാദിമർ പുടിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചെന്ന വിലയിരുത്തലുണ്ട്. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ പ്രി​ഗോസിനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വിമത നീക്കം അവസാനിപ്പിക്കാൻ തീരുമാനമായത്. വാ​ഗ്നർ ​ഗ്രൂപ്പിന്റെ സുരക്ഷ ബെലാറൂസ് വാ​ഗ്ദാനം ചെയ്യുന്നുവെന്ന് അലക്സാണ്ടർ ലുക്കാഷെങ്കോ ഉറപ്പ് നൽകി. രക്തചൊരിച്ചിൽ ഒഴിവാക്കാനായി പിന്മാറുന്നുവെന്നായിരുന്നു പ്രി​ഗോസിൻ വിമത നീക്കം അവസാനിപ്പിച്ചതിനെ തുടർന്ന് നടത്തിയ പ്രസ്താവനയിൽ പറഞ്ഞത്. വ്ളാദിമർ പുടിന്റെ നിർദേശ പ്രകാരമായിരുന്നു ബെലാറൂസിന്റെ മധ്യസ്ഥ ചർച്ച.

റോസ്തോവ് പിടിച്ചെടുത്തതിന് ശേഷം മോസ്കോ ലക്ഷ്യമാക്കി 1,100 കിലോമീറ്റർ വാ​ഗ്നർ സേന സഞ്ചരിച്ചിരുന്നു. ഇതിനിടെയാണ് മധ്യസ്ഥ ചർച്ച വിജയം കണ്ടത്. വാ​ഗ്നർ സേന റോസ്തോവിൽ നിന്ന് പൂർണമായും പിൻവലിഞ്ഞിട്ടുണ്ട്. വാ​ഗ്നർ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ റഷ്യൻ സൈന്യം ന​ഗരം ഏറ്റെടുത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT