International

ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ഇന്ത്യ–പശ്ചിമേഷ്യ–യൂറോപ്പ് സാമ്പത്തിക ഇടനാഴി ഒരു കാരണം: ജോ ബൈഡൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വാഷിങ്ടണ്‍: ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ജി-20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിയും ഒരു കാരണമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യു എസ് സന്ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസിനൊപ്പം വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബൈഡന്റെ അഭിപ്രായ പ്രകടനം. റോഡ്, റെയിൽ, കപ്പൽ മാർഗങ്ങളിലൂടെ മേഖലയെയാകെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

തന്റെ പക്കൽ അതിന് തെളിവുകൾ ഒന്നുമില്ല. തോന്നൽ പങ്കുവെക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഏകീകരണ പ്രവർത്തനത്തിലുണ്ടാകുന്ന പുരോഗതിയാകാം ഹമാസിന്‍റെ ആക്രമണത്തിനുള്ള കാരണം. എന്നാല്‍ ആക്രമണം മുൻനിരത്തി സുപ്രധാന പദ്ധതികൾ ഉപേക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴി ആക്രമണത്തിന് കാരണമാണെന്ന് ജോ ബൈഡൻ അഭിപ്രായപ്പെടുന്നത്.

ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനം നടത്തിയത്. യുഎസ്, ഇന്ത്യ, സൗദി അറേബ്യ, യുഎഇ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാഷ്ട്രത്തലവന്‍മാര്‍ സംയുക്തമായാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴിയും സാമ്പത്തിക ഇടനാഴിയില്‍ ഉള്‍പ്പെടുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT