International

റഫ ആക്രമണത്തിൽ നിന്ന്​ പിന്മാറാതെ ഇസ്രയേൽ; വിമർശിച്ച് അമേരിക്ക

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗാസ: റഫ ആക്രമണത്തിൽ നിന്ന്​ പിന്തിരിയാതെ ഇസ്രായേൽ. ആക്രമണം കടുപ്പിച്ചതോടെ ആയിരങ്ങളുടെ പലായനമാണ് നടക്കുന്നത്. ആക്രമണത്തെ വിമർശിച്ച് അമേരിക്കയും രംഗത്തെത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ റഫയിൽ സൈനിക നടപടി പാടില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. വിവിധ ലോക രാജ്യങ്ങളും എതിര്‍പ്പറിയിച്ചിട്ടുണ്ട്. എന്നാൽ ആക്രമണം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇസ്രയേൽ.

ലക്ഷക്കണക്കിന്​ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റഫയിൽ ഇസ്രയേൽ കരയുദ്ധം നടത്താനുള്ള തയാറെടുപ്പിലാണ്​. ഇസ്രയേലിന്​ സൈനികസഹായം നൽകുന്നത്​ അമേരിക്ക പുന:പരിശോധിക്കണമെന്ന്​ യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ്​ ബോറൽ പറഞ്ഞു. റഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രയേലുമായുള്ള സുപ്രധാന സമാധാന ഉടമ്പടി താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

SCROLL FOR NEXT