International

അതിർത്തിയിൽ യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന; വിന്യസിച്ചത് അത്യാധുനിക ജെ-20 സ്റ്റെൽത്ത് ഫൈറ്റർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിക്ക് അരികിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന. അത്യാധുനിക ജെ-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളാണ് വിന്യസിച്ചത്. ടിബറ്റിലെ ചൈനയുടെ പ്രധാന വ്യോമതാവളമായ ഷിഗാറ്റ്സെയിലാണ് വിമാന വിന്യാസം. സിക്കിം അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണിത്.12,408 അടി ഉയരത്തിലാണ് ഈ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്. സമീപത്ത് ഒരു എയർബോൺ എർലി വാണിംഗ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റും ദൃശ്യമാണ്. മെയ് 27 ന് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് വിമാന വിന്യാസം പതിഞ്ഞത്.

എന്നാൽ സംഭവത്തെ കുറിച്ച് ഇന്ത്യൻ വ്യോമ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതാദ്യമായല്ല ചൈന ജെ-20 ടിബറ്റിൽ വിന്യസിക്കുന്നത്. 2020 നും 2023 നും ഇടയിൽ ചൈനയിലെ ഹോട്ടാൻ പ്രിഫെക്‌ചറിലെ സിൻജിയാങ്ങിൽ ജെറ്റ് വിമാനങ്ങൾ ചൈന വിന്യസിച്ചിരുന്നു. എന്നാലും പ്രദേശത്ത് ഇത് വരെയും വിന്യസിച്ചതിൽ ഏറ്റവും വലിയ ജെ-20 വിന്യാസമാണ് ഇത്തവണത്തേത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൈറ്റി ഡ്രാഗൺ എന്നറിയപ്പെടുന്ന ജെ-20 എന്ന ഇരട്ട എഞ്ചിൻ സ്റ്റെൽത്ത് ഫൈറ്റർ 2017 ലാണ് ചൈന അവതരിപ്പിക്കുന്നത്. നിരീക്ഷിക്കാൻ പ്രയാസമുള്ള 250 സ്‌റ്റെൽത്ത് ഫൈറ്ററുകളെ ചൈന ഇതിനകം തന്നെ ഇന്ത്യൻ അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം സ്റ്റെൽത്ത് ഫൈറ്ററുകൾ ഉപയോഗിക്കുന്ന ലോകത്തിലെ മൂന്നാമത്തെ മാത്രം രാജ്യമാണ് ചൈന.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT