ഇംഗ്ലീഷ് കഴിഞ്ഞാൽ ലണ്ടനിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ഒരു ഇന്ത്യൻ ഭാഷ

ലണ്ടനിലെ 3,11,210 പേരും വീടുകളിൽ സംസാരിക്കുന്നത് വിദേശഭാഷകളാണ്. ലണ്ടനിലെ ഏകദേശം 71,609 പേർ സംസാരിക്കുന്നത് ഇന്ത്യൻ ഭാഷയാണെന്നുമായിരുന്നു കണ്ടെത്തൽ.

നമ്മള് എവിടെയാണോ അവിടം നമ്മുടെ സ്ഥലമാക്കി മാറ്റുന്നവരാണ് ഇന്ത്യക്കാര്. ഭാഷയിലൂടെയും വേഷങ്ങളിലൂടെയും ഭക്ഷണങ്ങളിലൂടെയുമെല്ലാം ഇന്ത്യക്കാർ ലോകത്തെവിടെയും സ്വയം അടയാളപ്പെടുത്തും. അത്തരത്തില് വീണ്ടും നമ്മുടെ രാജ്യത്തെ അഭിമാനത്തിൻ്റെ നെറുകയില് എത്തിക്കുന്ന ഒരു പഠന റിപ്പോര്ട്ടാണ് ഇപ്പോള് പുറത്ത് വരുന്നത്. സിറ്റി ലിറ്റ് എന്ന കോളേജിൻ്റെ പഠന റിപ്പോര്ട്ട് പ്രകാരം ലണ്ടനില് ഏറ്റവും അധികം സംസാരിക്കുന്ന വിദേശ ഭാഷയായി അടയാളപ്പെടുത്തിയിരിക്കുകയാണ് ബംഗാളി. 2019ല് നടത്തിയ ഒരു സര്വേ പ്രകാരം ലണ്ടനിലെ 3,11,210 പേരും വീടുകളിൽ സംസാരിക്കുന്നത് വിദേശഭാഷകളാണ്.

സിറ്റി ലിറ്റ് നടത്തിയ സര്വേ പ്രകാരം ബംഗാളി ഭാഷക്ക് പുറമേ പോളിഷ്, ടര്ക്കിഷ് തുടങ്ങിയ ഭാഷകളും ലണ്ടനിൽ സംസാരിക്കുന്ന വിദേശ ഭാഷകളുടെ പട്ടികയില് മുന്നില് നില്ക്കുന്നുണ്ട്. ഇംഗ്ലീഷ്, യൂറോപ്യൻ ഭാഷകൾക്ക് പുറമെ ബംഗാളി, പഞ്ചാബി, ഉറുദു, അറബി, തമിഴ് എന്നീ ഭാഷകളാണ് പ്രധാനമായും ലണ്ടനിൽ സംസാരിക്കുന്ന പ്രധാന ഭാഷകൾ.

ലണ്ടനിലെ ഏകദേശം 71,609 പേരും സംസാരിക്കുന്ന പ്രധാന ഭാഷ ബംഗാളിയാണ്. ഇവർ സെക്കന്ഡറി ഭാഷ എന്ന നിലയിൽ മാത്രമാണ് ഇംഗ്ലീഷിനെ കണക്കാക്കുന്നത്. ലണ്ടനിലെ ന്യൂഹാം നിവാസികളിൽ ഏഴ് ശതമാനവും, ടവർ ഹാംലെറ്റിൽ താമസിക്കുന്നവരിൽ 18 ശതമാനവും കാംഡൻ നിവാസികളിൽ മൂന്ന് ശതമാനവും ബംഗാളിയാണ് അവരുടെ വീടുകളിൽ സംസാരിക്കുന്നത്. റെഡ്ബ്രിഡ്ജിലെ ജനസംഖ്യയുടെ നാല് ശതമാനവും ആളുകൾ സംസാരിക്കുന്ന വിദേശ ഭാഷ ഉർദുവാണ്.

To advertise here,contact us