Kerala

നിപ ആശങ്കയൊഴിയുന്നു; കോഴിക്കോട് ആശ്വാസം, ജാ​ഗ്രത കൈവിടരുതെന്ന് ജില്ലാ ഭരണകൂടം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട് നിപ ആശങ്ക പൂർണമായും ഒഴിയുന്നു. ഇന്നലെ പുറത്തുവന്ന ഏഴ് പരിശോധന ഫലങ്ങളും നെഗറ്റീവായി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ 915 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഐസോലേഷൻ പൂർത്തിയാക്കിയ 373 പേരെ ഇതുവരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളും വൈകാതെ പൂർണ്ണമായും ഒഴിവാകും.

എന്നാൽ ജാഗ്രത തുടരണമെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നുണ്ട്. അതേസമയം പബ്ലിക് ഹെല്‍ത്ത് ലാബുകളുള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഐ.സി.എം.ആര്‍. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. നിപ പ്രതിരോധ പ്രവർത്തനങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി മന്ത്രി വീണാ ജോർജ്ജിൻ്റെ നേതൃത്വത്തിൽഎല്ലാദിവസവും രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേരുന്നുണ്ട്

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT