Kerala

ജെഡിഎസ് കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചത് പിണറായിയുടെ മഹാമനസ്കത, നന്ദി: എച്ച് ഡി കുമാരസ്വാമി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെംഗളുരു: ജെഡിഎസ് കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ മഹാമനസ്കതയെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. കേരള ഘടകത്തെ എൽഡിഎഫിൽ നിലനിർത്തിയതിൽ പിണറായിയോട് എച്ച് ഡി കുമാരസ്വാമി നന്ദി അറിയിക്കുകയും ചെയ്തു. ജെഡിഎസ് - ബിജെപി സഖ്യം സംബന്ധിച്ച് എച്ച് ഡി ദേവഗൌഡയുടെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ ജെഡിഎസ്-ബിജെപി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.

ബിജെപിക്കൊപ്പം പ്രവർത്തിക്കാനുള്ള ജെഡിഎസ് തീരുമാനം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് കഴിഞ്ഞ ദിവസം ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ പറഞ്ഞിരുന്നു. പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം അറിയിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി എം ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറ‍ഞ്ഞത്. എന്നാൽ മണിക്കൂറുകൾക്കകം അദ്ദേഹം ഇതേ പ്രസ്താവന തിരുത്തുകയും ചെയ്തു. പിണറായി അനുമതി നൽകിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു ദേവഗൌഡ തിരുത്തിയത്.

ദേവഗൌഡയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം പ്രതികരിച്ചിരുന്നു. ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് ജെഡിഎസ് കേരളഘടകം നേതാവ് മന്ത്രി കെ കൃഷ്ണൻകുട്ടിയും രംഗത്തെത്തിയിരുന്നു.

ദേശീയ നേതൃത്വം ബിജെപിക്കൊപ്പം സഖ്യം ചേർന്ന പശ്ചാത്തലത്തിൽ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജെഡിഎസ് കേരള ഘടകം. ദേശിയ നേതൃത്വത്തിന് കീഴിൽ നിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിക്കാൻ കേരള ഘടകത്തിൽ ധാരണയായി. കേരള ഘടകത്തിന് ജെഡിഎസ് ദേശിയ നേതൃത്വവുമായി ബന്ധമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഗാന്ധിയൻ - ലോഹ്യ ആശയങ്ങളുളള സമാന മനസ്കരുമായി ചർച്ച നടത്തും. ഇതര പാർട്ടികളുമായി യോചിക്കുന്നതിൽ എടുത്തുചാടി തീരുമാനം വേണ്ടെന്നും പാർട്ടി യോഗത്തിൽ ധാരണയായി. ഭാവി പരിപാടികൾ ആലോചിക്കാൻ നേതൃയോഗം ചേർന്നേക്കും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT