Kerala

'ബൂത്ത് കമ്മിറ്റി രൂപീകരിക്കാത്ത ഒരാളും നേതാവ് ചമഞ്ഞ് നടക്കേണ്ട'; തിരഞ്ഞെടുപ്പിനൊരുങ്ങണമെന്ന് സതീശൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് അണികളോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മഹായുദ്ധത്തിനാണ് പോകുന്നതെന്നും കൃത്യമായ സൈനിക വിന്യാസം ഉണ്ടാകണമെന്നും സതീശൻ പറഞ്ഞു. സ്വന്തം ബൂത്ത് കമ്മിറ്റികൾ ഉണ്ടാക്കാൻ കഴിയാത്ത ഒരൊറ്റ നേതാക്കളും നേതാവ് ചമഞ്ഞ് നടക്കേണ്ട, പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തും. ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാത്ത സ്ഥലത്തെ നേതാവ് ആരായാലും പാർട്ടിയിൽ ഉണ്ടാവില്ല. അത് ഏത് കൊമ്പത്തെ ആളായാലും നടപടി എടുക്കുമെന്നും സതീശൻ പറഞ്ഞു.

ഹമാസ് ഭീകരസംഘടനയെന്ന പരാമർശത്തിൽ തരൂർ തന്നെ കാര്യങ്ങൾ വിശദീകരിച്ചു. ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ആശയക്കുഴപ്പമില്ല. കോൺഗ്രസ് വർക്കിങ് കമ്മിറ്റി നിലപാട് വ്യക്തമാക്കിയതാണ്. സ്വതന്ത്ര പാലസ്തീൻ തന്നെയാണ് കോൺഗ്രസ് നിലപാടെന്നും സതീശൻ പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നിലനിൽപ്പിനായുള്ള പോരാട്ടമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഇനിയും തിരഞ്ഞെടുപ്പിന് വേണ്ടി ആരും തയ്യാറെടുത്തിട്ടില്ല. നിഷ്‌ക്രിയമായ മണ്ഡലം കമ്മറ്റികൾ പിരിച്ചുവിടും. ഒരാഴ്ചക്കുള്ളിൽ റിസൾട്ട്‌ ഉണ്ടോ എന്ന് പരിശോധിക്കും. സ്വയം മാറാൻ മനസ്സ് കാണിക്കണമെന്നും കെ സുധാകരൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ മോശം പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. അങ്ങനെ എഴുതുന്നവരെ പാർട്ടിയിൽ വേണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര അഴിമതി പ്രചാരണ യാത്രയെന്ന് കോൺഗ്രസ് നേതാവ് എം എം ഹസ്സൻ ആരോപിച്ചു. നികുതിക്കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. സർക്കാരിന്റെ യാത്രയ്ക്ക് സ്പോൺസർമാരെ വച്ച് പണം പിരിക്കും. ക്വാറി ലഹരി മാഫിയയിൽ നിന്നും പണം സ്വീകരിക്കുന്നതുവഴി കൂടുതൽ അഴിമതിക്ക് ജനസദസ് വഴി ഒരുക്കും. കേരളീയം കൊണ്ട് ജനങ്ങൾക്ക് എന്ത്‌ പ്രയോജനം? അധികാര ദുർവിനിയോഗമാണ് നടക്കുന്നത്. തകർച്ചയാണ് കേരളത്തിന്റെ യഥാർത്ഥ ചിത്രം. ജനസദസ്സിന് പകരം യുഡിഎഫ് കുറ്റവിചാരണ സദസ്സുകൾ സംഘടിപ്പിക്കും.

ഹമാസ് ഭീകരസംഘടനയെന്ന ശശി തരൂർ പരാമർശത്തിലും ഹസ്സൻ പ്രതികരിച്ചു. തരൂർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തി. ഇനി അതേക്കുറിച്ച് പറയാനില്ല. മുമ്പുതന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് ഒരു പ്രതിരോധ സേനയാണ്. ഹമാസിനെ ഭീകര സംഘടനയായി കാണുന്നത് സയനിസ്റ്റുകളാണെന്നും ഹസ്സൻ പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT