Kerala

നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച് യുഡിഎഫ് നഗരസഭ; എതിര്‍ത്തത് ഒരാള്‍ മാത്രം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച് യുഡിഎഫ് നഗരസഭ. കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭയാണ് 50,000 രൂപ അനുവദിച്ചത്. നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് തീരുമാനത്തെ മറികടന്നാണ് നഗരസഭയുടെ തീരുമാനം. കൗണ്‍സിലിലെ ഒരു യുഡിഎഫ് കൗണ്‍സിലര്‍ ഒഴികെ ബാക്കി എല്ലാ കൗണ്‍സിലര്‍മാരും തീരുമാനത്തെ പിന്തുണച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് നഗരസഭ പ്രതികരിച്ചത്. പഞ്ചായത്തുകള്‍ക്ക് 50,000 രൂപ വരെയും നഗരസഭകള്‍ക്ക് ഒരു ലക്ഷം രൂപ വരെയുമാണ് അനുവദിക്കാന്‍ കഴിയുക.

അതേസമയം നവകേരള സദസ്സിന്റെ സംഘാടക സമിതികള്‍ക്ക് ഫണ്ട് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിക്കളയാനും ബന്ധപ്പെട്ട തദ്ദേശ സമിതികള്‍ വിളിച്ച് ചേര്‍ത്ത് സംഭാവനകള്‍ നല്‍കേണ്ടതില്ലായെന്ന് തീരുമാനിക്കാനും കഴിഞ്ഞ ദിവസമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇതിനിടെയാണ് ശ്രീകണ്ഠാപുരം നഗരസഭയുടെ തീരുമാനം വരുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT