Kerala

യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ക്രമക്കേട്; രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ക്രമക്കേട് കേസിൽ സംഘടനാ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോ​ഗിക്കപ്പെട്ടു എന്നതിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ മൊഴി പരിശോധിച്ചതിന് ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക.

ഒളിവിൽ പോയ യൂത്ത് കോൺ​ഗ്രസ് നേതാവ് എം ജെ രഞ്ചുവിനായി പൊലീസ് തിരച്ചിൽ തുടങ്ങി. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ അഞ്ചാം പ്രതിയാണ് സംഘടനയുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ടായ രഞ്ചു. പത്തനംതിട്ടയിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിലെ മുഖ്യകണ്ണിയാണ് ഇയാൾ.

കേസിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡിജിപി പ്രാഥമിക റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനം നിർണായകമാണ്.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്. വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വ്യത്യസ്ത ആപ്പുകളുടെ സഹായത്തോടെ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ റിപ്പോർട്ട് തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനം അതിനിർണായകമാണ്.

കേസിൽ ഇതുവരെ നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ ഇവർ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരുമാണ്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ജയ്സൺ മുകളേലിനെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്താനാണ് പൊലീസ് തീരുമാനം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT