Kerala

വ്യാജ ഐഡി കാർഡിൽ കൂടുതൽ വെളിപ്പെടുത്തൽ; ഷബാസ് വടേരിയുടെ മൊഴി രേഖപ്പെടുത്തും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമ്മാണത്തിൽ കൂടുതൽ അറിയാമെന്ന് വെളിപ്പെടുത്തിയ മുൻ നാഷണൽ കോ-ഓഡിനേറ്റർ ഷഹബാസ് വടേരിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ്. വ്യാഴാഴ്ച മ്യൂസിയം സ്റ്റേഷനിൽ എത്തി വിവരങ്ങൾ കൈമാറാൻ പോലീസ് നോട്ടീസ് നൽകി.

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിലെ ഗൂഢാലോചനയെ കുറിച്ച് ഷബാസ് വടേരി ദൃശ്യമാധ്യമങ്ങളിൽ നൽകിയ പരാമർശത്തിലാണ് മ്യൂസിയം പോലീസ് നോട്ടീസ് അയച്ചത്. ഷാഫി പറമ്പിൽ, ടി സിദ്ദീഖ്, വിദ്യാ ബാലകൃഷ്ണൻ എന്നിവർക്ക് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. വ്യാഴാഴ്ച 10 മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഷബാസിന് നോട്ടീസ് നൽകി. 1490/2003 നമ്പർ കേസിൽ സിആർപിസി 160 പ്രകാരമാണ് നോട്ടീസ്.

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിലെ വിവരങ്ങൾ കൈമാറണം എന്നാണ് നിർദ്ദേശം. ദേശീയ കോ-ഓഡിനേറ്റർ പദവിയിൽ നിന്നും ഷബാസ് വടേരിയെ നീക്കം ചെയ്തതിന് പിന്നാലെ ആയിരുന്നു ആരോപണം. തിരഞ്ഞെടുപ്പിനായി വ്യാജ രേഖ നിർമിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷഹബാസും പൊലീസിൽ പരാതി നൽകിയിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT