Kerala

ഭാസുരാംഗനെ മിൽമയിൽ മത്സരിപ്പിക്കാൻ വിചിത്ര ഉത്തരവിറക്കി; നടത്തിയത് ദുരൂഹ നീക്കം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കണ്ടല ബാങ്കിൽ കോടികളുടെ വെട്ടിപ്പ് നടത്തിയ എൻ ഭാസുരാംഗനെ മിൽമയിൽ മൽസരിപ്പിക്കാൻ സർക്കാർ നടത്തിയത് ദുരൂഹ നീക്കം. മാറനെല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നടത്തിയ കോടികളുടെ ക്രമക്കേടിൽ നടപടി എടുക്കാത്ത സഹകരണ സംഘം രജിസ്ട്രാർ, ഭാസുരാംഗന് വേണ്ടി ഇറക്കിയ ഉത്തരവിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. കോടികളുടെ വെട്ടിപ്പ് നടത്തിയ ക്ഷീര പൂട്ടിയിട്ടും അതൊന്നും പരിഗണിക്കാതെ മിൽമയിൽ മൽസരിക്കാനുള്ള വഴിയാണ് ഉത്തരവിലൂടെ ഭാസുരാംഗന് കിട്ടിയത്.

101 കോടി രൂപയുടെ ക്രമക്കട് നടന്ന കണ്ടല ബാങ്കിൻ്റെ പ്രസിഡണ്ട് എൻ ഭാസുരാംഗൻ തന്നെയായിരുന്നു മാറനെല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൻ്റെയും പ്രസിഡണ്ട്. തമിഴ്നാട്ടിൽ നിന്ന് ടാങ്കറിൽ പാൽ കൊണ്ടുവന്ന് കർഷകരെ ഭാസുരാംഗൻ ക്ഷീരയിൽ നിന്നകറ്റി. കാലിത്തീറ്റ ഫാക്ടറിയും പാലുൽപന്നങ്ങളും ഉണ്ടായിരുന്ന ക്ഷീര, ക്രമക്കേട് നടത്തി ഇല്ലാതാക്കി. 2011 ൽ സഹകരണ വകുപ്പ് അന്വേഷണം നടത്തി ഭാസുരാംഗനെയും ഭരണസമതിയെയും പിരിച്ചുവിട്ടു. സാങ്കേതികത്വത്തിൻ്റെ പേരിൽ പിരിച്ചുവിടൽ ഹൈക്കോടതി സ്റ്റേ ചെയ്തു. അപ്പോഴേക്കും ഭാസുരാംഗൻ ക്ഷീരയിലും കോടികളുടെ വെട്ടിപ്പ് നടത്തിയിരുന്നു.

2009-2010 വരെയുള്ള ഓഡിറ്റ് മാത്രമാണ് 2022 വരെ നടത്തിയത്. പിന്നീട് മിൽമയിൽ മൽസരിക്കാൻ ഭാസുരാംഗൻ നീക്കം തുടങ്ങി. രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്താൽ മിൽമയിൽ ലയിപ്പിക്കാനായി കോടികൾ നഷ്ടത്തിലായ ക്ഷീരയെ മാറനെല്ലൂർ ക്ഷീരോൽപാദക സംഘമാക്കി മാറ്റി. കോടികളുടെ ക്രമക്കേട് കൊണ്ട് ക്ഷീരയെ ഇല്ലാതാക്കിയ എൻ ഭാസുരാംഗനെ മിൽമയുടെ നേതൃസ്ഥാനത്ത് എത്തിക്കാൻ സിപിഐയും സർക്കാരും എല്ലാ അടവും പയറ്റി. അതിന് വേണ്ടി വിചിത്രമായ ഉത്തരവിറക്കി.

2022 മാർച്ച് 16 നാണ് സഹകരണ സംഘം രജിസ്ട്രാർ പിബി നൂഹ് ഉത്തരവിറക്കിയത്. ഓഡിറ്റ് ചെയ്യാതെ വർഷങ്ങളായി കുടിശ്ശികയായി കിടക്കുന്ന ക്ഷീര വ്യവസായ സംഘങ്ങളുടെ ഓഡിറ്റ് മിൽമയിലെ ഓഡിറ്റർമാരിലേക്ക് മാറ്റി. പഴയ കുടിശ്സിക ഒന്നും പരിഗണിക്കരുതെന്ന് ഉത്തരവിൽ പ്രത്യേകം എഴുതി. ഈ ഉത്തരവോടെ ഭാസുരാംഗൻ മിൽമയിൽ മൽസരിച്ചു. പിന്നാലെ തെക്കൻ മേഖലാ അഡ്മിനിസ്ട്രേറ്ററായി. കോടികളുടെ തട്ടിപ്പ് നടത്തി ക്ഷീരയെ തന്നെ ഇല്ലാതാക്കിയതിന് നഷ്ടം ഈടാക്കി നിയമനടപടി എടുക്കേണ്ട സഹകരണ വകുപ്പ് ഭാസുരാംഗനെ വെള്ളപൂശി. ഈ വിചിത്ര ഉത്തരവോടെ ക്ഷീരയിൽ നടന്ന കോടികളുടെ വെട്ടിപ്പിൽ നിന്ന് എൻ ഭാസുരാംഗനെ രക്ഷിച്ച് മിൽമയുടെ അധികാര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് സഹകരണ വകുപ്പ് ചെയ്തത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT