Kerala

തിരഞ്ഞെടുപ്പ് തർക്കം തീരാതെ യൂത്ത് കോൺഗ്രസ്; സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്ക്കരിച്ച് ഫർസിൻ മജീദ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തകർക്കുള്ളില്‍ തന്നെ ഉടലെടുത്ത തർക്കം തീരുന്നില്ല. കണ്ണൂർ ജില്ലയിലെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫർസിൻ മജീദ് സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്ക്കരിച്ചു. കെ സുധാകരൻ നോമിനിയായി ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ സ്ഥാനാർഥിയായിരുന്നു ഫർസിൻ. തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ജില്ലാ വൈസ് പ്രസിഡൻ്റ് പദവി ഏറ്റെടുക്കില്ലെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകനായി പാർട്ടിയിൽ തുടരുമെന്നും ഫർസിൻ മജീദ് പറഞ്ഞു.

എന്നാല്‍ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ വിഷയത്തോട് പ്രതികരിക്കാന്‍ തയാറായില്ല. സ്വകാര്യ പരിപാടികൾ ഉള്ളതു കൊണ്ട് വരുന്നില്ലെന്നാണ് ഫര്‍സിന്‍ തന്നോട് പറഞ്ഞതെന്നും ബഹിഷ്കരിച്ചു എന്ന് തന്നോട് പറഞ്ഞിട്ടില്ല എന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തു എന്ന വാർത്ത റിപ്പോർട്ടര്‍ ടിവി പുറത്തുകൊണ്ടുവന്നിരുന്നു.

വ്യാജ വിളയാട്ടം നടത്തിയെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാവരുതെന്നും പ്രവർത്തകരുടെ വികാരം പാർട്ടി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും നൂറു കണക്കിന് പ്രവർത്തകന്മാരുടെ ചോരയും നീരുമാണ് യൂത്ത് കോൺഗ്രസെന്നും ഫർസിൻ മുന്‍പ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT