Kerala

'ഷൂ ഏറ് കരുതിക്കൂട്ടി ചെയ്തതല്ല'; നടന്നത് വൈകാരികമായ പ്രതിഷേധമെന്ന് അലോഷ്യസ് സേവ്യര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: പെരുമ്പാവൂരിൽ നവകേരള സദസിന്റെ ബസിന് നേരെ ഷൂ എറിഞ്ഞത് വൈകാരികമായ പ്രതിഷേധമായിരുന്നുവെന്ന് കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ഷൂ ഏറ് കരുതിക്കൂട്ടി ചെയ്തതല്ല. ജനാധിപത്യത്തിന് നിരക്കാത്ത സമരമാണെന്ന് അറിയാം. പാര്‍ട്ടിയുടെ അറിവോടെ നടത്തിയതല്ല. ഇനി ഈ തരത്തില്‍ പ്രതിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ കുത്തിയാല്‍ പൊട്ടുന്ന കുമിളകളാണ് കെഎസ്‌യു എന്ന് കരുതേണ്ട. കെഎസ്‌യു സമരത്തെ ഡിവൈഎഫ്‌ഐ ഗുണ്ടകളെ കൊണ്ട് നേരിടാമെന്ന് കരുതേണ്ട. പ്രതിഷേധമുണ്ടായ സാഹചര്യം മനസ്സിലാക്കണമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

ക്രമസമാധാന ചുമതല മുഖ്യമന്ത്രി ഡിവൈഎഫ്‌ഐയെ ഏല്‍പ്പിച്ചിട്ടുണ്ടോ. കരിങ്കൊടി പ്രതിഷേധം തുടരും. സമരം പാതിവഴിയില്‍ ഉപേക്ഷിക്കില്ല. എസ്എഫ് ഐ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയല്ലോ. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

SCROLL FOR NEXT