Kerala

'എം ജെ ജോബിന്റെ വീട് തല്ലിതകര്‍ത്തത് അധമ രാഷ്ട്രീയം'; വി ഡി സതീശന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ആലപ്പുഴയില്‍ കെപിസിസി സെക്രട്ടറി എം ജെ ജോബിന്റെ വീട് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വീട് തല്ലിതകര്‍ത്തത് അധമ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിമിനലുകളെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയെന്നാണ് ജോബിന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. മന്ത്രിമാരുടെ സംഘം സഞ്ചരിച്ച ബസ് തടയാന്‍ ശ്രമിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.

പൊതുപണം ധൂര്‍ത്തടിച്ച് നടത്തുന്ന നവകേരള സദസിന്റെ പേരില്‍ ആലപ്പുഴയില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബിന്റെ വീട് തല്ലിത്തകര്‍ക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ല. ഇത് അധമ രാഷ്ട്രീയമാണ്. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പിണറായി വിജയനും സിപിഐഎമ്മും തയാറാകണമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

സിപിഐഎം ക്രിമിനലുകളുടെ ആക്രമണത്തെ രക്ഷാപ്രവര്‍ത്തനം എന്ന് ന്യായീകരിച്ച് കലാപത്തിന് ആഹ്വാനം നല്‍കിയ മുഖ്യമന്ത്രി കേരളത്തെ കലാപഭൂമിയാക്കി മാറ്റുകയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന പദവി മറന്ന് ക്രിമിനല്‍ സംഘവുമായി സഞ്ചരിക്കുന്ന പിണറായി ഗുണ്ടാത്തലവന്റെ നിലയിലേക്ക് അധ:പതിച്ചിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ ഞങ്ങള്‍ക്കും തിരിച്ചടിക്കേണ്ടി വരും. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പിണറായി വിജയന് മാത്രമല്ല കൊടും ക്രിമിനലുകളായ അണികള്‍ക്കും സമനില തെറ്റിയിരിക്കുകയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT