Kerala

'വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ല. അങ്ങനെ തന്നെ മുന്നോട്ടുപോവും': എംവി ഗോവിന്ദൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിലെ സ്വകാര്യ-വിദേശ സർവ്വകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ മൂലധനം സംബന്ധിച്ച് സിപിഐഎമ്മിൽ നയം മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയുടെ മുമ്പത്തെ നയം തന്നെയാണിപ്പോഴും. അത് മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾതന്നെ സ്വകാര്യ നിക്ഷേപമുണ്ട്. അതിനെ കുറേക്കൂടി ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ല. അങ്ങനെ തന്നെ മുന്നോട്ടുപോവും. വിജ്ഞാന സമ്പദ് വ്യവസ്ഥയാണ് സർക്കാരിന്റെ ലക്ഷ്യം. എസ്എഫ്ഐ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ-വിദേശ സർവ്വകലാശാല വിഷയത്തിൽ സർക്കാരിനും പാർട്ടിക്കും ഒരേ നിലപാട് ആണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ലെങ്കിൽ അത് അവരോടു ചോദിക്കണമെന്ന് പറഞ്ഞു. താൻ തന്റെ നിലപാടാണ് പറഞ്ഞത്. സാമൂഹ്യ നിയന്ത്രണത്തിന്റെ ഭാഗമായി വരാൻ കഴിയുന്ന സർവ്വകലാശാലകൾ വന്നാൽ മതിയെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

SCROLL FOR NEXT