Kerala

പത്തനംതിട്ട അത്ര മോശം സ്ഥലമല്ല, പാർട്ടി പറഞ്ഞാൽ എവിടെ വേണമെങ്കിലും മത്സരിക്കും: തോമസ് ഐസക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. പാർട്ടി പറഞ്ഞാൽ എവിടെ വേണമെങ്കിലും മൽസരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം. പത്തനംതിട്ട അത്ര മോശം സ്ഥലമല്ല. പത്തനംതിട്ടയിൽ ജയിക്കുമെന്ന പി സി ജോർജ്ജിൻ്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും തോമസ് ഐസക് പറഞ്ഞു.

'എല്ലാ സീറ്റിലും ജയിക്കാൻ പറ്റുന്ന സ്ഥാനാർത്ഥികൾ ഇടത് മുന്നണിക്ക് ഉണ്ടാകും. പത്തനംതിട്ടയിലെ നിയമസഭാ മണ്ഡലങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമാണ്. ബിർളയെ കേരളത്തിലേക്ക് ക്ഷണിച്ചത് ഇഎംഎസ് അല്ലെ. അതുകൊണ്ടുതന്നെ സ്വകാര്യ നിക്ഷേപത്തിന് ഇടതുപക്ഷം എതിരല്ല. ഇടതു സർക്കാരിന്റെ ഭരണത്തിൽ വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങളുണ്ടായി', തോമസ് ഐസക് വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT