Kerala

'സംവിധായകനെ പിന്തുണച്ച നിലപാടിനോട് എ വിജയരാഘവന് യോജിപ്പുണ്ടോയെന്ന് മന്ത്രി ബിന്ദു അന്വേഷിക്കണം'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: സംവിധായകന്‍ ജിയോ ബേബിയെ പിന്തുണച്ച നിലപാടിനോട് സിപിഐഎം പിബി അംഗം എ വിജയരാഘവന് യോജിപ്പുണ്ടോയെന്ന് മന്ത്രി ആര്‍ ബിന്ദു അന്വേഷിക്കണമെന്ന് പരിഹസിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ബുധനാഴ്ച ആലപ്പുഴയില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാറൂഖ് കോളേജില്‍ ഒരു സംവിധായകനെ അദ്ധ്യാപകര്‍ പരിപാടിക്ക് ക്ഷണിച്ചു. പിന്നീട് അദ്ദേഹത്തിന്റെ പ്രസ്താവനക്ക് കാരണം എംഎസ്എഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പരിപാടി ബഹിഷ്‌ക്കരിച്ചു. ഇപ്പോഴത്തെ കുടുംബസംവിധാനം ശരിയല്ലെന്നും ഒന്നിലധികം പങ്കാളികള്‍ ഉണ്ടാകുന്നതില്‍ പ്രശ്‌നമില്ലെന്നും ആരെയും എപ്പോള്‍ വേണമെങ്കിലും ഇണയാക്കാനുള്ള ലൈംഗിക സ്വാതന്ത്ര്യം വേണമെന്നുമായിരുന്നു സംവിധായകന്റെ നിലപാട്. വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സംവിധായകനെ അനുകൂലിച്ചു എന്നതാണ് വിഷയം. ഇതിനോട് സിപിഐഎം പിബി അംഗം എ വിജയരാഘവന് യോജിപ്പുണ്ടോയെന്ന് എന്ന് മന്ത്രി അന്വേഷിക്കണമെന്നായിരുന്നു സലാമിന്റെ പരിഹാസം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നാല് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സീറ്റ് സ്ത്രീകള്‍ക്ക് കൊടുക്കണ്ടേയെന്നും സലാം ചോദിച്ചു.

വനിതാസംവരണ ബില്‍ നിലവില്‍ വന്നിട്ടില്ലെങ്കിലും കൂടുതല്‍ സീറ്റു കിട്ടിയാല്‍ വനിതകളെ പരിഗണിക്കണമെന്നാണ് ആഗ്രഹം. നിലവില്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റല്ലാത്ത ആലപ്പുഴ ലീഗിന് കിട്ടാനാണ് സാധ്യതയെന്നും സലാം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വമാണ്. പുസ്തകങ്ങളില്‍ ലിംഗസമത്വത്തിന്റെ പേരില്‍ തോന്ന്യാസം പഠിപ്പിക്കുന്നു. ജനിച്ച കുട്ടി ആണാണോ പെണ്ണാണോ എന്ന് കുട്ടികള്‍ തിരിച്ചറിയുന്നത് വരെ പറയരുതെന്നാണ് പഠിപ്പിക്കുന്നത്. ഇതൊക്കെ ക്ലാസുകളിലാണോ കുതിരവട്ടത്താണോ പഠിപ്പിക്കുന്നതെന്നാണ് സംശയമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT