Kerala

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നു, ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട കാലം: മുഖ്യമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസർകോട്: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ അനുശാസിക്കുന്നത് ശാസ്ത്രാഭിരുചിയും യുക്തിചിന്തയും വളർത്തുകയെന്നതാണ് പൗരൻ്റെ കടമയെന്നാണ്. എന്നാൽ നമ്മുടെ രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കാസർകോട് ശാസ്ത്ര കോൺ​ഗ്രസിൽ മുഖ്യമന്ത്രി പറഞ്ഞു. യുക്തി ചിന്തകൾക്ക് പകരം കെട്ടുകഥകൾക്ക് പ്രാമുഖ്യം കൊടുക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. ഭരണഘടന സ്ഥാനത്തിരിക്കുന്നവർ അതിന് നേതൃത്വം നൽകുന്ന ദൗർഭാഗ്യകരമായ കാഴ്ചയാണ് കാണുന്നത്. ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട കാലമാണിതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

രാജ്യത്ത് ഗവേഷണത്തിനായി ചിലവഴിക്കുന്ന തുക കൂടുതലും അശാസ്ത്രീയമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര പുരോഗതിക്ക് ഗവേഷണം അനിവാര്യമാണ്. എന്നാൽ രാജ്യം ഗവേഷണത്തിന് പ്രോത്സാഹനം നൽകുന്നില്ല. ശാസ്ത്ര ​ഗവേഷണത്തിന് കുറവ് തുക ചെലവാക്കുന്നു രാജ്യമാണ് ഇന്ത്യയെന്നും മുഖ്യമന്ത്രി ആരോപിച്ചു. മൂന്നര പതിറ്റാണ്ട് കൊണ്ട് ശാസ്ത്ര കോൺഗ്രസിന് മാറ്റങ്ങൾ സംഭവിച്ചു. ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ ആരംഭിക്കാൻ ഇരിക്കുകയാണ്. രാജ്യത്തിന് കേരളം മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്ര ബോധത്തിന് ​ഗുണകരമല്ലാത്ത പ്രവണതകൾ നാട്ടിൽ നടക്കുന്നുണ്ട്. രാജ്യത്ത് യുക്തി ചിന്തയ്ക്ക് പകരം കെട്ടുകഥകൾക്കാണ് മുൻതൂക്കം നൽകുന്നത്. എന്നാൽ കേരളം ഇവിടെയെല്ലാം വേറിട്ട് നിൽക്കുന്നു. ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽ നിന്ന് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും രംഗത്ത് വികസിത രാജ്യങ്ങൾക്കൊപ്പം ഉയരാൻ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ‍ർത്തു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT