Kerala

'ലക്ഷ്യം ഇരുപതില്‍ ഇരുപത്, കേരളം ഒപ്പം നില്‍ക്കും'; സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രക്ക് തുടക്കം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസര്‍ഗോഡ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രക്ക് കാസര്‍ഗോഡ് തുടക്കമായി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗാപാല്‍ എംപി പ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു.

പിണറായി വിജയന് ബിജെപി വിരോധമോ, വര്‍ഗീയ വിരോധമോ ഇല്ല. പദവി സംരക്ഷിക്കാനും സ്വന്തക്കാരെ സംരക്ഷിക്കാനും ഏതൊരു ഒത്തുതീര്‍പ്പുകളെയും ഭാഗമാക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിനെ തുറന്നുകാട്ടാനാണ് യാത്ര. അതിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നല്‍കി കേരളം ഐക്യദാര്‍ഢ്യം നല്‍കുമെന്ന് ഉറപ്പാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സമരാഗ്നി തീപന്തമായി മാറും. യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ തുറന്ന സംവാദത്തിന് തയ്യാറാണ്. ന്യായമായ ഏത് ആവശ്യത്തിനും കോണ്‍ഗ്രസ് കേരള സര്‍ക്കാരിനൊപ്പം നിന്നിട്ടുണ്ട്. പക്ഷെ, ധൂര്‍ത്ത് നടത്താന്‍ ഒപ്പം നില്‍ക്കാനാകില്ല. നാട്ടിലെ ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടിയാണ് മോദി ഗ്യാരണ്ടി. കഴിഞ്ഞ പത്ത് വര്‍ഷക്കാലം കെട്ടകാലമായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ഇരുവരുടെയും ശ്രമം. ഹിറ്റ്‌ലറുമായി സ്റ്റാലിന്‍ സന്ധി ചെയ്തതുപോലെയാണിതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിനാണ് സമരാഗ്നി പ്രക്ഷോഭയാത്രയെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കുടിവെള്ളം കിട്ടാതെ; നാലാം ദിവസവും തിരുവനന്തപുരം നഗരസഭയിൽ വെള്ളമില്ല, മേയറെ തടയുമെന്ന് ബിജെപി

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT