Kerala

'മതവിശ്വാസം തെറ്റല്ല, സര്‍ക്കാരിന് ഒരു ബന്ധവുമില്ല, പാര്‍ലമെന്റിനകത്തേക്ക് കൊണ്ടുവരുന്നത് ശരിയല്ല'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: അയോധ്യ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച പാര്‍ലമെന്റില്‍ കൊണ്ടുവരുന്നത് അനുചിതമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂര്‍. ഇത് തന്നെ അതിശയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇന്നലെ രാത്രിയാണ് താന്‍ ചര്‍ച്ചയുടെ വിവരം അറിഞ്ഞത്. ആ സമയത്ത് തന്നെ അറിയിക്കുന്നത് തന്നെ മര്യാദകേടാണ്. പാര്‍ലമെന്റില്‍ വിഷയം കൊണ്ടുവരുന്നത് അതിശയപ്പെടുത്തുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

മതവിശ്വാസം തെറ്റാണെന്ന് പറയില്ല. അതിന് സര്‍ക്കാരുമായി ഒരു ബന്ധവുമില്ല. അത് പാര്‍ലമെന്റിനകത്ത് കൊണ്ടുവരുന്നത് ശരിയല്ല. മതത്തെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നതിന്റെ ലക്ഷ്യം എന്താണെന്നും ശശി തരൂര്‍ ചോദിച്ചു.

ഇത് മതേതര രാജ്യമാണ്. ഹിന്ദു രാഷ്ട്രം കൊണ്ടുവരികയാണോ എന്നതാണ് തന്റെ മനസില്‍ വന്ന ചോദ്യം. മതത്തില്‍ രാഷ്ട്രീയം കൊണ്ടുവരികയാണോ അതോ രാഷ്ട്രീയത്തില്‍ മതം കൊണ്ടുവരുന്നോ?. ലോക്‌സഭയില്‍ ഇന്ന് പോകാന്‍ കഴിയാതിരുന്നത് ഇന്നലെ വൈകി അറിയിച്ചതിനാലാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT