Kerala

കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടന്‍; ആരോഗ്യസ്ഥിതി നിരീക്ഷിച്ച് മുത്തങ്ങയിലേക്ക് വിടും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: വയനാട്ടില്‍ ഒരാളെ കൊന്ന ആനയെ പിടികൂടാനുള്ള ദൗത്യം ഉടന്‍ ആരംഭിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ദൗത്യസംഘത്തിലെ എല്ലാവരും പ്രദേശത്ത് എത്തികഴിഞ്ഞു. ആനയെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ തുടങ്ങും. അരമണിക്കൂറില്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകും. അവിടെ ആയിരിക്കും നിരീക്ഷണത്തില്‍വെക്കുക. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉള്‍ക്കാട്ടിലേക്ക് വിടുകയോ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യും. തണ്ണീര്‍കൊമ്പന്‍ മുന്‍ അനുഭവമായി മുന്നിലുള്ളതിനാല്‍ ജാഗ്രത പാലിച്ച് മാത്രമെ നടപടികള്‍ തുടങ്ങുകയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.

ഇന്നലെ കണ്ട സ്ഥലത്ത് നിന്നും കുറച്ച് കൂടി ഉള്ളിലേക്കാണ് ആനയുള്ളത്. ജനങ്ങളുടെ പ്രതിഷേധം തെറ്റായി കാണുന്നില്ല. പക്ഷെ, ഇന്നലെ അവരെ അനുനയിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വൈകുന്നേരം വരെ സമയം എടുക്കേണ്ടി വന്നു. മറ്റ് നടപടികളേക്ക് കടക്കാന്‍ അതിനാല്‍ വൈകിയെന്നും മന്ത്രി പറഞ്ഞു.

കുംകി ആന ആക്കണോ എന്നതും നിരീക്ഷണത്തിന് ശേഷം തീരുമാനിക്കും. ആനയെ കൊല്ലാനുള്ള അധികാരം സര്‍ക്കാരിനില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. കാലോചിതമായ പരിഷ്‌കാരം അനിവാര്യം. വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് നല്‍കാനാവില്ലായെന്നതാണ് കേന്ദ്ര നിലപാടെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT