Kerala

അന്ന് സുരേഷ് ഗോപിയടക്കം എത്തിയില്ല;ഇപ്പോള്‍ ബിജെപി സംസ്ഥാന-ജില്ലാ നേതൃത്വത്തെ അറിയിക്കാതെ അരി വിതരണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂര്‍: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഭാരത് ദാലിന്റെ ഭാഗമായുള്ള അരിവിതരണത്തിന്റെ സംസ്ഥാനതല ആരംഭം ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളെ അറിയിക്കാത്തതിന് കാരണം നിസ്സഹകരണമെന്ന് റിപ്പോര്‍ട്ട്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ നേതാക്കളാരും പങ്കെടുക്കാതിരുന്നതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്.

രാജ്യത്തെ ഭക്ഷ്യവില നിയന്ത്രിക്കുന്നതിനെന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് ദാല്‍ പദ്ധതി പ്രഖ്യാപിച്ചത്. പരിപ്പ്, ആട്ട, സവാള തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വിലക്കുറവില്‍ ജനങ്ങളിലെത്തിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരത്ത് നടത്താനിരുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്രമന്ത്രി അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ് തൃശൂരില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. പരിപാടി വലിയ സംഭവമാക്കി മാറ്റാനായിരുന്നു പദ്ധതി. സുരേഷ് ഗോപിയെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ഡിസംബര്‍ 10ന് തീരുമാനിച്ച പരിപാടിയില്‍ സുരേഷ് ഗോപി ഉള്‍പ്പെടെ നേതാക്കള്‍ ആരും പങ്കെടുത്തില്ല. തുടര്‍ന്ന് മേയര്‍ എം കെ വര്‍ഗീസാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. ഇക്കാര്യം സംഘാടകര്‍ കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പദ്ധതിയുടെ ഭാഗമായുള്ള അരിവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന-ജില്ലാ നേതാക്കളെ അറിയില്ലാതെ തൃശൂരില്‍ നടത്താന്‍ കേന്ദ്രം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT