Kerala

ഓപ്പറേഷൻ ബേലൂർ മ​ഗ്ന: മയക്കുവെടി പ്രതിസന്ധിയിൽ? ആന നടന്നുനീങ്ങുന്നത് വെല്ലുവിളി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാനന്തവാടി: വയനാട് പടമലയില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ മയക്കുവെടി വെക്കുന്ന കാര്യം പ്രതിസന്ധിയിലെന്ന് സൂചന. ആന നടന്നുനീങ്ങുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ലഭിക്കുന്ന വിവരം. ആനയെ ഒരുവട്ടം മയക്കുവെടി വച്ചെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ചെമ്പകപ്പാറ ഭാ​ഗത്തുനിന്ന് ആന മണ്ണുണ്ടി ഭാ​ഗത്തേക്ക് പോയെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ദൗത്യസംഘം അരികിലെത്തിയപ്പോഴേക്ക് ആന അവിടെനിന്ന് മാറിപ്പോകുകയായിരുന്നു. ദൗത്യം സങ്കീർണമാകുന്നതായാണ് സൂചന. ഈ സാഹചര്യത്തിൽ ഓപ്പറേഷൻ ബേലൂർ മ​ഗ്ന നീളാനാണ് സാധ്യത. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കണമെന്ന് നാട്ടുകാരുടെ ഭാ​ഗത്തുനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. മണ്ണുണ്ടി ലക്ഷ്യമാക്കി നീങ്ങുന്ന ആനയെ ദൗത്യസംഘം പിന്തുടരുകയാണ്.

ട്രാക്ക് ചെയ്തതിന് പിന്നാലെ തന്നെ ആനയെ ദൗത്യസംഘം ചെമ്പകപ്പാറയിൽ വളഞ്ഞിരുന്നു. വെറ്റിനറി സംഘവും ഒപ്പമുണ്ട്. നാല് കുംകിയാനകളാണ് മോഴയാനയെ തളക്കുന്നതിനായി എത്തിയിരിക്കുന്നത്. മുത്തങ്ങയിലേക്കാകും ആനയെ കൊണ്ടുപോകുക. തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നീടാകും തീരുമാനിക്കുക.

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജീഷാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ബേലൂര്‍ മാഗ്ന. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജീഷിനെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT