Kerala

ആനയെ വളഞ്ഞ് ദൗത്യ സംഘം; കുംകിയാനകളെ കാട്ടിനുള്ളിലേക്ക് കയറ്റുന്നു, മയക്കുവെടി ഉടന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂര്‍ മഗ്നയെ ഉടന്‍ മയക്കുവെടി വെക്കും. ആനയെ ദൗത്യ സംഘം ആനയെ വളഞ്ഞിരിക്കുകയാണ്. ആനയെ കാട്ടില്‍ നിന്നും റോഡരികിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്.

നിലവില്‍ കാട്ടിക്കുളം-ബാവലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് ആനയുള്ളത്. ആനയുടെ ലൊക്കേഷന്‍ റേഡിയോ കോളര്‍ ട്രാക്കിങിലൂടെ ലഭിച്ചതിന് പിന്നാലെ തന്നെ ദൗത്യ സംഘം കാടുകയറിയിരുന്നു. വെറ്റിനറി സംഘം അടക്കം സ്ഥലത്തുണ്ട്. മയക്കുവെടി വെച്ച ശേഷം ആനയെ മുത്തങ്ങയിലേക്കാകും കൊണ്ടു പോകുക.

കേരളത്തിന്റെ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മാത്രമെ വേലൂര്‍ മഗ്‌നയെ മയക്കുവെടി വെക്കൂവെന്നും അല്ലാത്ത പക്ഷം കര്‍ണാടകയാണ് തീരുമാനമെടുക്കേണ്ടതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ആനയെ മയക്കുവെടി വച്ച് പിടിക്കണമെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍. ഉള്‍ക്കാട്ടിലേക്ക് കയറിയാലും ആന വീണ്ടും തിരികെ വരാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടില്‍ ധാരാളം ഫലവൃക്ഷങ്ങള്‍ ഉള്ളതിനാലും കാട്ടില്‍ വരള്‍ച്ച ഉള്ളതിനാലും പുറത്തേക്കിറങ്ങാന്‍ സാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT