Kerala

ആന ചെമ്പകപ്പാറ മേഖലയില്‍; മയക്കുവെടി വെക്കാന്‍ സാധ്യത തെളിയുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാനന്തവാടി: വയനാട് പടമലയില്‍ അജീഷിനെ ചവിട്ടികൊന്ന കാട്ടാനയെ ട്രാക്ക് ചെയ്ത് വനംവകുപ്പ്. ചെമ്പകപ്പാറ വനമേഖലയിലാണ് ആന ഇപ്പോള്‍ ഉള്ളതെന്നാണ് വിവരം. ഇതോടെ ആനയെ മയക്കുവെടി വെക്കാനുള്ള സാധ്യത തെളിയുകയാണ്.

കേരളത്തിന്റെ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മാത്രമെ വേലൂര്‍ മഗ്നയെ മയക്കുവെടി വെക്കൂവെന്നും അല്ലാത്ത പക്ഷം കര്‍ണാടകയാണ് തീരുമാനമെടുക്കേണ്ടതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘവും സംഭവസ്ഥലത്തുണ്ട്. ആനപ്പാറയില്‍ നിന്നും നാല് കിലോമീറ്റര്‍ അപ്പുറത്താണ് ചെമ്പകപ്പാറ. ബാവലി റോഡിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശം.

ട്രാക്കിംഗ് യന്ത്രത്തിന്റെ നൂറ് മീറ്റര്‍ പരിധിയില്‍ ആനയുണ്ട്. എങ്കില്‍ മാത്രമെ സിഗ്നല്‍ ലഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. റവന്യ, ഫോറസ്റ്റ്, പൊലീസ് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തുണ്ട്. നാല് കുംകി ആനകളും ബാവലി ക്യാമ്പിലാണുള്ളത്. ദൗത്യത്തിന് അഞ്ച് ഡിഎംഒമാരാണുള്ളത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT