Kerala

ആന വരുന്നു എന്ന് കര്‍ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെ വിളിച്ച് പറയണോ; പരിഹസിച്ച് വി ഡി സതീശന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: വയനാട് പടമലയില്‍ കാട്ടാന മധ്യവയസ്‌കനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആന വരുന്നു എന്ന് കര്‍ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെ വിളിച്ച് പറയണോയെന്ന് സതീശന്‍ പരിഹസിച്ചു.

കര്‍ണാടക റേഡിയോ കോളര്‍ വിവരങ്ങള്‍ നല്‍കിയില്ല എന്ന് പറയുന്നത് ശരിയല്ല. ഒരു മാസമായി ആന മേഖലയില്‍ ഉണ്ട് എന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പക്ഷേ കേരള സര്‍ക്കാര്‍ നിഷ്‌ക്രിയമായാണ് ഇടപെട്ടത്. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല.

വനം മന്ത്രിയും മുഖ്യമന്ത്രിയും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം പടമലയില്‍ അജീഷിനെ ചവിട്ടികൊന്ന കാട്ടാനയെ വനംവകുപ്പ് ട്രാക്ക് ചെയ്തിട്ടുണ്ട്. ചെമ്പകപ്പാറ വനമേഖലയിലാണ് ആന ഇപ്പോള്‍ ഉള്ളതെന്നാണ് വിവരം. ഇതോടെ ആനയെ മയക്കുവെടി വെക്കാനുള്ള സാധ്യത തെളിയുകയാണ്.

കേരളത്തിന്റെ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മാത്രമെ വേലൂര്‍ മഗ്‌നയെ മയക്കുവെടി വെക്കൂവെന്നും അല്ലാത്ത പക്ഷം കര്‍ണാടകയാണ് തീരുമാനമെടുക്കേണ്ടതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘവും സംഭവസ്ഥലത്തുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT