Kerala

'രാഷ്ട്രീയം നോക്കിയല്ല ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത്'; പ്രേമചന്ദ്രനെ പിന്തുണച്ച് വി മുരളീധരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഷ്ട്രീയവും മതവും നോക്കിയാണോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതെന്നും പ്രധാനമന്ത്രിക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് അയിത്തമായി സിപിഐഎം കണക്കാക്കുന്നുവെന്നും വി മുരളീധരൻ റിപ്പോർട്ടറിനോട് പറഞ്ഞു.

ഏത് പരിഷ്കൃത സമൂഹത്തിലാണ് സിപിഐഎം ജീവിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠ നിർവഹിച്ച മോദിയോടൊപ്പം ഭക്ഷണം കഴിക്കരുതെന്നാണ് സിപിഐഎം തിട്ടൂരം. ഇഫ്ത്താർ മാത്രമേ നടത്താൻ പാടുള്ളു എന്നാണ് സിപിഐഎം നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പിന് ബിജെപി സജ്ജമെന്നും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നും മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT