Kerala

കൊച്ചി ബാറിലെ വെടിവെപ്പ്; പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കലൂര്‍ കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ് നടത്തിയവരുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. മൂവാറ്റുപുഴ മുടവൂരിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികൾ എത്തിയത് KL51B2194 നമ്പർ ഫോർഡ് ഫിഗോ കാറികാറിലാണെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയാണ് ബാറില്‍ വെടിവെപ്പുണ്ടായത്. ബാര്‍ ജീവനക്കാരുമായുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് സൂചന.

സംഭവത്തിൽ ബാറിലെ ജീവനക്കാരായ സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്ക് വെടിയേറ്റിരുന്നു. ബാറിലെ മാനേജർക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്തു. എയര്‍ പിസ്റ്റളില്‍ നിന്നും വെടിയുതിർത്തതെന്നാണ്പൊലീസ് പറയുന്നത്.

അക്രമത്തിന് ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികില്‍സയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

SCROLL FOR NEXT