Kerala

ബേലൂര്‍ മഖ്‌ന മണ്ണുണ്ടി കോളനിക്ക് സമീപം; ട്രാക്ക് ചെയ്തതായി വനം വകുപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാനന്തവാടി: വയനാട് ഭീതി പടര്‍ത്തിയ കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ആനയെ ട്രാക്ക് ചെയ്തതായി വനം വകുപ്പ് വ്യക്തമാക്കി. മണ്ണുണ്ടി കോളനിക്ക് സമീപത്തെ വനത്തിലാണ് നിലവില്‍ ആനയുള്ളത്. ദൗത്യ സംഘം സ്ഥലത്തേക്ക് തിരിച്ചതായും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു.

ട്രീ ഹട്ടില്‍ നിന്ന് ബേലൂര്‍ മഖ്‌നയെ നിരീക്ഷിക്കും. കര്‍ണാടക വനത്തിലേക്ക് ആന കടക്കാതിരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്നലെ 13 ടീമുകളുടെ ജാഗ്രതയില്‍ ആന ജനവാസ മേഖലയില്‍ എത്തിയില്ല. 300 മീറ്ററിനുള്ളില്‍ ആനയുടെ സിഗ്നല്‍ ലഭിക്കും. കര്‍ണാടക വനത്തിലേക്ക് ആന കടക്കാതിരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

മണ്ണുണ്ടിയില്‍ വെച്ച് തന്നെ ആനയെ മയക്കുവെടി വെക്കാനാണ് പ്ലാന്‍. മയക്കുവെടി വെച്ച ശേഷം ആനയെ മുത്തങ്ങയിലേക്കാകും കൊണ്ടുപോകുക. ഇന്നലെ ആനയുടെ 100 മീറ്റര്‍ അടുത്തെത്തിയിരുന്നു. കുംകിയാനകളുടെ സഹായത്തോടെയെ മയക്കുവെടി വെക്കാനാകൂ എന്നും ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു.

നാല് കുംകിയാനകളെയാണ് ദൗത്യത്തിന്റെ ഭാഗമായി എത്തിച്ചിരിക്കുന്നത്. ഇവയെ മണ്ണുണ്ടി കോളനിയുടെ ഭാഗത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. ഉള്‍വനത്തിലൂടെയാണ് കുംകികളെ കൊണ്ടുപോയത്. ഇന്നലെ ചെമ്പകപ്പാറയില്‍ ദൗത്യ സംഘം ആനയെ വളഞ്ഞിരുന്നു. എന്നാല്‍, പ്രദേശത്തു നിന്ന് ആന നടന്നുനീങ്ങിയതാണ് വെല്ലുവിളിയായത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT