Kerala

മനുഷ്യ-വന്യജീവി സംഘര്‍ഷം; നിയമഭേദഗതി വേണം; നാളെ പ്രമേയം പാസാക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ തടയാന്‍ നിയമഭേദഗതി വേണമെന്ന് നാളെ നിയമസഭയില്‍ പ്രമേയം പാസാക്കും. വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക. വന്യമൃഗ ശല്യം കുറയ്ക്കാന്‍ നിയമഭേഗഗതി വേണമെന്ന് പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെടും.

പ്രതിപക്ഷം നേരത്തെ ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഐക്യകണ്‌ഠേനയാകും പ്രമേയം പാസാക്കുക. അതേസമയം ആളെകൊല്ലി കാട്ടാനയെ നാലു ദിവസമായിട്ടും വനംവകുപ്പിന് പിടികൂടാനായില്ല. ഇരുമ്പ് പാലം, മണ്ണുണ്ടി ഭാഗങ്ങളിലുണ്ടായിരുന്ന ബേലൂര്‍ മഗ്‌നയെ ഇതുവരെ മയക്കുവെടി വെക്കാനായില്ല. കുറ്റിക്കാടുകളുകള്‍ക്കിടയില്‍ ആന മറഞ്ഞുനിക്കുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്. ആനയെ പിടികൂടാത്തതില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കാട്ടിക്കുളത്ത് പ്രതിഷേധ പ്രകടനം നടത്തി.

ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് ബേഗൂര്‍, ചേലൂര്‍, ബാവലി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലാംദിവസവും ദൗത്യം പൂര്‍ത്തിയാക്കാതെ വന്നാല്‍ നാട്ടുകാരുടെ വലിയ പ്രതിഷേധസാധ്യത കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT