Kerala

എസ്എഫ്‌ഐഒ എന്ന ഏജന്‍സിയെക്കുറിച്ച് നമ്മള്‍ ഇതിനു മുമ്പ് കേട്ടിട്ടുണ്ടോ?; പി വി അന്‍വര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുംബത്തോട് എന്ത് നീതിയാണ് പ്രതിപക്ഷം കാട്ടുന്നതെന്ന് സഭയില്‍ പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ കുടുംബത്തിലെ അംഗങ്ങളെ പോലും വെറുതെ വിടുന്നില്ലെന്നും എത്രകാലമായി ഈ ആക്ഷേപങ്ങള്‍ തുടങ്ങിയിട്ടെന്നും പ്രതിപക്ഷത്തോട് പി വി അന്‍വര്‍ ചോദിച്ചു.

ഇപ്പോള്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നു. ഇത്തരമൊരു ഏജന്‍സിയെക്കുറിച്ച് നമ്മള്‍ ഇതിനു മുമ്പ് കേട്ടിട്ടുണ്ടോ. കാലചക്രം തിരിഞ്ഞു വരുമെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം സഭയില്‍ ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാലിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തുവന്നു.

നടപ്പ് സമ്മേളനത്തില്‍ മറുപടി നല്‍കേണ്ട 199 ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മറുപടി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. നിരവധി ചോദ്യങ്ങള്‍ക്ക് നാളിതുവരെ മറുപടി ലഭ്യമാക്കിയിട്ടില്ലെന്നും ഇത് സഭയോടു കാണിക്കുന്ന അനാദരവാണെന്നും അദ്ദേഹം ആരോപിച്ചു.

ബജറ്റിനൊപ്പം സമര്‍പ്പിക്കേണ്ട കിഫ്ബി രേഖകള്‍ സമര്‍പ്പിക്കാത്ത ഗുരുതരമായ തെറ്റെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്‌നത്തില്‍ മറുപടി നല്‍കിയ ധനമന്ത്രി, നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയതായി അറിയിച്ചു. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് മറപടി നല്‍കാനുണ്ട്. സമയപരിധി തീര്‍ന്നിട്ടില്ലെന്നും പോയ സമ്മേളനത്തിലെതുള്‍പ്പെടെ 100 ഓളം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT