Kerala

ലീഗില്ലാതെ രാഹുൽ വയനാട്ടിൽ മൽസരിച്ചാൽ തോറ്റ് തുന്നം പാടും: എം വി ഗോവിന്ദൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കോർപ്പറേറ്റിൽ നിന്നും പണം കൈപ്പറ്റിയില്ല. ഏറ്റവും കൂടുതൽ പണം കിട്ടിയത് ബിജെപിക്കാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ബിജെപി ആറായിരം കോടിയാണ് വാങ്ങിയത്. കോൺഗ്രസിനും നല്ല പണം കിട്ടി. ഒരു പ്രമുഖ നേതാവ് ബിജെപിയിലേക്ക് മാറാൻ 100 കോടി രൂപ ചോദിച്ചു. കമൽ നാഥ് മാറുന്ന നാട്ടിൽ ആർക്കാണ് മാറിക്കൂടാത്തതെന്നും എംവി ഗോവിന്ദൻ പരിഹസിച്ചു. ലീഗില്ലാതെ രാഹുൽ വയനാട്ടിൽ മൽസരിച്ചാൽ തോറ്റ് തുന്നം പാടും. രാഹുലിന് സീറ്റ് വേണമെങ്കിൽ കേരളത്തിൽ വരണം.

അതും മുസ്ലിം ലീഗ് ഉണ്ടെങ്കിൽ മാത്രം. രാഹുലിൻ്റെ ഭാരത് ജോഡോ ന്യായ് യാത്ര കഴിയുമ്പോഴേക്കും പ്രശ്നം ഗുരുതരമാകും. സീറ്റില്ലാത്ത വഴികളിലൂടെ രാഹുല്‍ യാത്ര നടത്തുകയാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT