Kerala

ആർക്ക് എപ്പോൾ വേണമെങ്കിലും എൽഡിഎഫിലേക്ക് വരാം; കോൺ​ഗ്രസിനെതിരെ മുഹമ്മദ് റിയാസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: കോൺഗ്രസിൽ നിന്ന് ആളുകൾ ബിജെപിയിലേക്ക് പോകുന്നതിൻ്റെ കാരണം കോൺഗ്രസ് തന്നെ പരിശോധിക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടത് പാർട്ടികളിലേക്ക് വന്നാൽ കുഴപ്പമില്ല. മതനിരപേക്ഷകർക്ക് ഇടതു പാർട്ടികളുടെ വാതിൽ തുറന്നിടുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും എൽഡിഎഫിലേക്ക് വരാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ബിജെപിയുടെ അപകടകരമായ രാഷ്ട്രീയം പറഞ്ഞ് മനസിലാക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ എന്നും റിയാസ് ചോദിക്കുന്നു. മഴ പെയ്താൽ പോലും അത് എൽഡിഎഫ് സ‍ർക്കാരിന്റെ കുറ്റമായി കോൺ​ഗ്രസ് പറയുന്നു. ബിജെപിക്കെതിരെ വിമർശനവുമില്ല. വടകരയിൽ ഇടതുപക്ഷം വിജയിക്കും. ഒരാളെയും വില കുറഞ്ഞ സ്ഥാനാർത്ഥിയായി കാണുന്നില്ല. ഇത്തവണ 2004 ആവ‍ർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

വർക്കല അപകടത്തിൽ ടൂറിസം ഡയറക്ടറോട് റിപ്പോർ‌ട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയതിന് അനുസരിച്ച് നടപടിയെടുക്കും. പത്മജയെ ബഹ്റയാണ് കൊണ്ടുപോയത് എന്ന ആരോപണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും റിയാസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT