Kerala

രാഹുൽ ​ഗാന്ധി നിഷ്കളങ്കതയുടെ നിറകുടം; ലക്ഷ്യം പിണറായിയല്ല, മോദിയാണെന്നും കെ സി വേണുഗോപാൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ വേദന മനസിലാക്കിയത് രാഹുൽ ഗാന്ധി എംപി മാത്രമെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണു​ഗോപാൽ. കള്ളപ്പണം പിടിച്ചെടുക്കുമെന്നും 15 ലക്ഷം രൂപ നൽകുമെന്നും നരേന്ദ്ര മോദി പത്ത് വർഷം മുമ്പ് പറഞ്ഞു. ഇപ്പോൾ അതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ബിജെപി വർ​​ഗീയ ധ്രൂവീകരണം നടത്തുന്നുവെന്നും കെ സി വേണു​ഗാപാൽ പറഞ്ഞു.

'രണ്ടാം ജോഡോ യാത്ര തുടങ്ങിയത് മണിപ്പൂരിൽ നിന്നാണ്. രാഹുൽ ​ഗാന്ധിയാണ് ആദ്യം മണിപ്പൂർ സന്ദർശിച്ചത്. മഹാറാലിയിൽ എല്ലാ നേതാക്കളും വന്നു. കമ്മ്യൂണിസ്റ്റുകാർക്കും കത്ത് കൊടുത്തിരുന്നു. രാഹുൽ ​ഗാന്ധി മത്സരിക്കുന്നതിനാൽ മഹാറാലിയിൽ പങ്കെടുക്കുന്നില്ലെന്നാണ് കമ്യൂണിസ്റ്റ് നിലപാട്. ഇത് ബാലിശമായ നിലപാടാണ്. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. വരും ദിവസങ്ങളിൽ അത് മനസ്സിലാകും. രാഹുൽ ഗാന്ധി നിഷ്കളങ്കതയുടെ നിറകുടമാണ്. രാഹുൽ ​ഗാന്ധിയുടെ ലക്ഷ്യം പിണറായി വിജയനല്ല, നരേന്ദ്ര മോദിയെ താഴെയിറക്കുക എന്നതാണ്'. കെ സി വേണു​ഗോപാൽ പറഞ്ഞു.

'രാഹുൽ ​ഗാന്ധി ആരോടും ഒത്തുകച്ചവടത്തിന് നിന്നിട്ടില്ല. മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സിഎഎ വിഷയം ഇലക്ഷൻ പ്രഖ്യാപിച്ചതിന് രണ്ട് ദിവസം മുമ്പാണ്. ഇതിൽ ബിജെപിക്കെതിരായ നിലപാടാണ് കോൺ​ഗ്രസിനെന്നും' കെ സി വേണു​ഗോപാൽ വ്യക്തമാക്കി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതി; രണ്ട് ദിവസം കഴിഞ്ഞിട്ടും കേസില്ല

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

'ഡൽഹി ഓർമയില്ലേ...' ഹരിയാനയിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് ആംആദ്മി നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT