Kerala

തിരഞ്ഞെടുപ്പ് തീയതിക്കെതിരെ കോണ്‍ഗ്രസും രംഗത്ത്; കമ്മീഷന് കത്ത് നല്‍കി കെപിസിസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ സമസ്തയ്ക്കും മുസ്ലീം ലീഗിനും പിന്നാലെ കോണ്‍ഗ്രസും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസം നടത്തണമെന്നാവശ്യപ്പെട്ട് കെപിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. വെള്ളിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.

വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ സംസ്ഥാനത്ത് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയരുന്നതിനിടെയാണ് കോണ്‍ഗ്രസ്സും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ലീഗിനും സമസ്തയ്ക്കും പിന്നാലെ കെപിസിസിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ആക്ടിങ് പ്രസിഡന്റ് എം എം ഹസനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തു നല്‍കി.

ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്ലാം മതവിശ്വാസികളുടെ ആരാധനയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യമുയരുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും വോട്ടെടുപ്പ് മാറ്റണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിര്‍ണായകം.

രാജ്യത്ത് ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 26നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. ഒന്നാംഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. നാലാംഘട്ടം മെയ് 13നാണ്. 10 സ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നാണ്. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നാണ്. ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. അവസാനഘട്ടം ജൂണ്‍ ഒന്നിനാണ്. ഏഴാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT