Kerala

'പാർട്ടി പോസ്റ്റുകളും ട്രോളുകളും മൂന്നുമിനിറ്റിൽ പ്രചരിപ്പിക്കണം'; സൈബർ ആർമിക്ക് സിപിഐഎം നിർദേശം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോഷക സംഘടനകളുടെ സൈബർ ആർമിക്ക് സിപിഐഎമ്മിന്റെ കർശന നിർദേശമെന്ന് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളൂം ട്രോളുകളും വളരെ വേഗത്തിൽ, അതായത് ആദ്യ മൂന്നുമിനിറ്റിൽ തന്നെ പ്രചരിപ്പിക്കണമെന്നാണ് സൈബർ ആർമികൾക്ക് ടാർജറ്റ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ സംഘടനയുടെയും സൈബർ ആർമിക്കും എകെജി സെന്ററിൽ വെച്ച് സാങ്കേതിക വിദഗ്ധരുടെ ക്ലാസുകൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്.

പാർട്ടി അംഗങ്ങളും അനുഭാവികളും സദാസമയവും സ്മാർട്ട് ഫോണുകൾ നോക്കണമെന്നും പാർട്ടിയുടെയും നേതാക്കളുടെയും ഔദ്യോഗിക പേജുകളിൽ വരുന്ന എല്ലാ പോസ്റ്റുകൾക്കും അതിവേഗത്തിൽ ലൈക്കും കമന്റും ഷെയറും ചെയ്യണമെന്നും നിർദേശമുണ്ട്.

പാര്‍ട്ടിവിരുദ്ധ പോസ്റ്റുകള്‍ക്ക് മറുപടി നൽകുവാൻ ചുമതലപ്പെട്ടവരുണ്ടാകും. ഇവർ കൃത്യമായ മറുപടി കമന്റ് ബോക്‌സില്‍ നല്‍കും. ഈ മറുപടികൾക്ക് ലൈക്ക് ചെയ്യണമെന്നും സൈബർ ആർമിക്ക് നിർദേശമുണ്ട്. അതാത് പോസ്റ്റുകളെക്കാൾ ഈ കമന്റുകൾക്ക് ലൈക്ക് കിട്ടണം. പോഷക സംഘടനകളുടെ ഘടകങ്ങൾ തയ്യാറാക്കുന്ന പോസ്റ്ററുകളും വീഡിയോകളും പരസ്പരം കൈമാറി ഉപയോഗിക്കാനും നിർദേശമുണ്ട്. ആദ്യ ഘട്ടം എന്ന നിലയിൽ പാർട്ടി 60 ചെറുവീഡിയോകൾ തയ്യാറാക്കുന്നതായും സൂചനകളുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT