Kerala

'നൂറു മേനി വിളയുന്ന നല്ല വിത്തുകളാണ് സംസ്ഥാനത്ത് എൽഡിഎഫ് പാകിയിട്ടുള്ളത്'; മന്ത്രി പി രാജീവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂർ: സംസ്ഥാനത്ത് ഇടതുപക്ഷ സ്ഥാനാർത്ഥികൾ നൂറു മേനി വിളവെടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. തൃശ്ശൂരിലും എല്‍ഡിഎഫ് വിജയം കൊയ്യും. തൃശ്ശൂർ എൽ ഡി എഫ് സ്ഥാനാർത്ഥിയും മുൻ കൃഷി മന്ത്രിയും ആയിരുന്ന വി എസ് സുനിൽ കുമാർ നേതൃത്വം നൽകിയ വിളവെടുപ്പിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രി കെ രാജനും പരിപാടിയിൽ പങ്കെടുത്തിരുന്നു.

തണ്ണിമത്തന്‍ വിളവെടുത്ത പോലെ തൃശ്ശൂരിലും സംസ്ഥാനത്തും എൽ ഡി എഫ് നൂറു മേനി കൊയ്യും. അതിനു പ്രാപ്തമായുള്ള നല്ല വിത്തുകളാണ് ഓരോ ജില്ലയിലും എൽ ഡി എഫ് വിതച്ചിരിക്കുന്നത്. തൃശൂർ വിജയം ഉറപ്പുള്ള മണ്ഡലം ആണെന്നും മന്ത്രി പി രാജീവ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

തൃശ്ശൂരിലെ തിരഞ്ഞെടുപ്പിൽ അച്ഛനെയും മകനെയും തോൽപിച്ച വി വി രാഘവന്റെ പാതയാണ് പിൻതുടരുന്നതെന്ന് സ്ഥാനാർഥി വി എസ് സുനിൽ കുമാർ പറഞ്ഞു. സഹോദരിയെ തോൽപ്പിക്കുന്നത് ചീത്ത പേരാവില്ല. രാഷ്ട്രീയത്തിൽ വി വി രാഘവന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. നൂറുമേനി വിളവെടുക്കാന്‍ നല്ല വിത്തും പരിപാലനവും ആണ് അത്യാവശ്യം അതുപോലെയാണ് രാഷ്ട്രീയവും. ജനങ്ങളാണ് രാഷ്ട്രീയത്തിൽ പരിപാലനം നിർണയിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി നൂറു മേനി വിളയും എന്നത് ഉറപ്പാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT