Kerala

അടച്ചിട്ട വീട്, താമസിക്കുന്നത് 'പുത്തന്‍പണക്കാരന്‍'; പിടിച്ചെടുത്തത് 7 കോടിയുടെ നിരോധിച്ച നോട്ടുകള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസര്‍കോട്: അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വീട്ടില്‍ നിന്ന് 7.25 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് വൈകീട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അബ്ദുള്‍ റസാഖ് എന്നയാള്‍ വാടകയ്ക്ക് എടുത്ത വീടാണിത്. ഇയാളെ പൊലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് പൊലീസ് വീട് തുറന്ന് പരിശോധിച്ചത്.

ചാക്കിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. കര്‍ണാടക സ്വദേശിയാണ് പിന്നിലെന്നാണ് സംശയം. അബ്ദുള്‍ റസാഖ് അടുത്ത കാലത്താണ് അമ്പലത്തറയില്‍ താമസത്തിനെത്തിയതെന്നും ഇയാള്‍ പുത്തന്‍പണക്കാരനണെന്നും അയല്‍വാസികള്‍ പറയുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT