Kerala

കെജ്‌രിവാളിന്റെ അറസ്റ്റ് ഇലക്ടറൽ ബോണ്ടിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഇലക്ടറൽ ബോണ്ടിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിന്റെ അറസ്റ്റ് ഇലക്ടറൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹിറ്റ്ലർ ന്യൂനപക്ഷങ്ങൾക്കെതിരെ നടപ്പിലാക്കിയ അതേ നയം ആർഎസ്എസ് ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏക സിവിൽ കോഡ് രാജ്യത്തെ വൈവിധ്യങ്ങളെ തകർക്കും. പൗരത്വ ഭേദഗതിക്കെതിരെ കോൺഗ്രസ് നിലപാട് ആത്മാർത്ഥതയില്ലാത്തതാണ്. ബില്ലിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ കോൺഗ്രസ് പരിഹസിച്ചു. ഒന്നിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന കോൺഗ്രസ് നിലപാട് സംഘപരിവാർ സംഘടനകളെ സന്തോഷിപ്പിക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാരാണ് കേന്ദ്രത്തിൽ നിലവിലുള്ളത്. കേന്ദ്രസർക്കാർ മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്നും മതനിരപേക്ഷ രാഷ്ട്രത്തെ ആർഎസ്എസ് മതരാഷ്ട്രം ആക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു.

മതത്തിൻ്റെ പേരിൽ ആളുകളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സിഎഎ ആരും സാധാരണ ഗതിയിൽ അംഗീകരിക്കുന്നതല്ല. കേരളത്തിൽ മാത്രമല്ല ഇതിനെതിരെ പ്രതിഷേധം നടന്നത്. പരിഷ്കൃത സമൂഹത്തിന് മതാടിസ്ഥാനത്തിലുള്ള പൗരത്വം അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് ലോകം ആകെ തള്ളി പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം കാസകോട് നടന്ന് സിഎഎ വിരുദ്ധറാലിയിൽ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT