Kerala

കെഎസ്ആര്‍ടിസി ബസും തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇടുക്കി: കെഎസ്ആര്‍ടിസി ബസും തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് ചേറ്റുകുഴിയിലാണ് സംഭവം. ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അച്ചക്കട കാട്ടേടത്ത് ജോസഫ് വര്‍ക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബസിലേക്ക് ഇടിച്ചു കയറിയത്. കാറില്‍ സഞ്ചരിച്ചിരുന്ന ആറു പേര്‍ക്കാണ് പരിക്കേറ്റത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി പോയി മടങ്ങി വരികയായിരുന്നു സംഘം. വീട്ടിലേക്ക് എത്താന്‍ മൂന്നു കിലോമീറ്റര്‍ മാത്രം ശേഷിക്കവെയാണ് അപകടമുണ്ടായത്.

ജോസഫ് വര്‍ക്കിയുടെ മകന്‍ എബിയുടെ മകളാണ് മരിച്ച ആമി. എബിയുടെ ഭാര്യ അമലു, അമ്മ മോളി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

SCROLL FOR NEXT